കാറിനെ മറികടക്കുന്നതിനിടെ ബൈക്ക് ലോറിയിലിടിച്ചു; സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

News Desk
0 Min Read

ആലപ്പുഴ: വണ്ടാനത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേർക്കു ദാരുണാന്ത്യം. അർത്തുങ്കല്‍ അരീപറമ്പില്‍ കളത്തില്‍പറമ്പില്‍ ബിനുവിന്റെ മകൻ അഖില്‍ കൃഷ്ണ (22) ചേർത്തല കുറുപ്പംകുളങ്ങര മട്ടുമ്മ വെളിയില്‍ സുനില്‍ ദാസിന്റെ മകള്‍ അച്ചു എസ്. ദാസ് (20) എന്നിവരാണു മരിച്ചത്. ദേശീയപാതയില്‍ വണ്ടാനത്ത് പെട്രോൾ പമ്പിന് സമീപം രാത്രി 11.55 നായിരുന്നു അപകടം. 

പെണ്‍കുട്ടിയെ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ചേർത്തലയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുമ്പോഴായിരുന്നു അപകടം. കാറിനെ മറികടക്കുന്നതിനിടെ ബൈക്ക് ലോറിയിലിടിക്കുകയായിരുന്നു. അയല്‍വാസികളും സുഹൃത്തുക്കളുമാണ് ഇരുവരും. മാർത്താണ്ഡത്ത് മൂന്നാം വർഷ നഴ്സിങ് വിദ്യാർഥിനിയാണ് അച്ചു.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!