അഭിമാനിക്കാം ഈ പതാകക്ക് കീഴിൽ; ഇന്ന് സഊദി പതാക ദിനം

0
2276

റിയാദ്: സഊദിയിൽ മാര്‍ച്ച് 11 പതാകദിനമായി ആചരിക്കുന്നു. കഴിഞ്ഞയാഴ്ചയാണ് ഭരണാധികാരി സല്‍മാന്‍ രാജാവ് പതാകദിനം പ്രഖ്യാപിച്ചത്. 1937 മാർച്ച് 11-ന് (1335 ദുല്‍ഹജ്ജ് 27) അബ്ദുൽ അസീസ് രാജാവ് സഊദി പതാകക്ക് അംഗീകാരം നൽകിയ ദിവസമെന്ന നിലയ്ക്കാണ് ഈ ദിവസം പതാക ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. ഹിജ്‌റ 1139 ൽ സഊദി അറേബ്യ സ്ഥാപിതമായത് മുതൽ രാജ്യത്തിന്റെ ചരിത്രത്തിലുടനീളം വ്യാപിച്ചുകിടക്കുന്ന ദേശീയ പതാകയുടെ മൂല്യത്തിൽ നിന്നാണ് ഇങ്ങനെയൊരു ദിവസം സമർപ്പിക്കുന്നതെന്ന് രാജകീയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രാഷ്ട്രം സ്ഥാപിക്കപ്പെട്ടത് സമാധാനത്തിന്റെയും ഇസ്‌ലാമിന്റെയും സന്ദേശം അടിസ്ഥാനമാക്കിയാണ്. ഏകദൈവ വിശ്വാസം, നീതി, ശക്തി, പുരോഗതി, സമൃദ്ധി എന്നിവയെ സൂചിപ്പിക്കുന്ന മഹത്തായ അര്‍ത്ഥങ്ങളുടെ പ്രതീകമാണ് രാജ്യത്തിന്റെ പതാക. മൂന്നു നൂറ്റാണ്ടുകളായി രാജ്യത്തെ ഒരുമിപ്പിച്ചു നിര്‍ത്താനുള്ള എല്ലാ നീക്കങ്ങള്‍ക്കും സഊദി പതാക സാക്ഷ്യം വഹിച്ചു. രാജ്യത്തെ പൗരന്മാര്‍ അഭിമാനമായി ഉയർത്തിപ്പിടിക്കുന്ന ഈ പതാക രാഷ്ട്രത്തിന്റെയും അതിന്റെ ശക്തിയുടെയും പരമാധികാരത്തിന്റെയും ഐക്യത്തിന്റെയും പ്രകടനമാണ്.

ഇക്കാരണങ്ങളാൽ സഊദി പതാക താഴ്ത്തി കെട്ടരുത്

ദേശീയ പതാകയോ രാജകീയ പതാകയോ ഒരിക്കലും താഴ്ത്തി കിട്ടുകയില്ല. താഴ്ത്തിക്കെട്ടുന്നതിനെതിരെ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പതാക സമ്പ്രദായത്തിന്റെ ആർട്ടിക്കിൾ 13 അനുസരിച്ച് ഏതാനും കാര്യങ്ങളാലാണ് ഇതു താഴ്ത്തി കെട്ടരുതെന്ന് വ്യക്തമാക്കുന്നത്, ശഹാദ വചനവും ഏതെങ്കിലും ഖുർആൻ വാക്യവും വഹിക്കുന്ന ഏതെങ്കിലും സഊദി പതാക താഴ്ത്തി കെട്ടിയാൽ ശിക്ഷ നടപടികൾ നേരിടേണ്ടി വരും.

ദേശീയ, രാജകീയ പതാകകളെ പൊതുസ്ഥലത്തോ തുറന്ന പൊതുസ്ഥലത്തോ അപമാനിച്ചാൽ ഒരു വർഷം തടവും 3000 റിയാൽ പിഴയുമാണ് ശിക്ഷ. ദേശീയ പതാകയോ രാജകീയ പതാകയോ രാജ്യത്തിന്റെ മറ്റേതെങ്കിലും ചിഹ്നമോ ഏതെങ്കിലും വിധത്തിൽ താഴെയിടുകയോ നിന്ദിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നവരെ ഒരു വർഷം തടവും 3,000 റിയാൽ പിഴയും ശിക്ഷ വിധിക്കുമെന്നും പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ദേശീയ പതാകയും രാഷ്ട്രത്തിന്റെ ചിഹ്നവും ദുരുപയോഗിച്ചാൽ 3,000 റിയാൽ പിഴയും ഒരു വർഷം തടവും ശിക്ഷ

റിയാദ്: ദേശീയപതാകയും രാഷ്ട്രത്തിന്റെ ചിഹ്നവും ഭരണാധികാരികളുടെ ഫോട്ടോകളും പേരുകളും എല്ലാവരും മാനിക്കണമെന്നും ഇവ ആരും ദുരുപയോഗിക്കരുതെന്നും സഊദി നിയമ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ദേശീയപതാകയും രാഷ്ട്രത്തിന്റെ എംബ്ലവും അപമാനിക്കുന്നവർക്ക് 3,000 റിയാൽ പിഴയും ഒരു വർഷം തടവും ശിക്ഷ നൽകാൻ ദേശീയപതാക നിയമത്തിലെ 20-ാം വകുപ്പ് അനുശാസിക്കുന്നുണ്ട്.

വ്യാപാര ആവശ്യാർഥമുള്ള ഉൽപന്നങ്ങളിൽ ദേശീയ പതാകയും രാഷ്ട്രത്തിന്റെ എംബ്ലവും സൗദി ഭരണാധികാരികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഫോട്ടോകളും പേരുകളും ഉപയോഗിക്കുന്നതിന് വിലക്കുള്ളതായി സഊദി വാണിജ്യ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്.

പ്രസിദ്ധീകരണങ്ങൾ, ചരക്കുകൾ, ഉൽപന്നങ്ങൾ, വിവര ബുള്ളറ്റിനുകൾ, പ്രത്യേക സമ്മാനങ്ങൾ അടക്കമുള്ള വാണിജ്യ ഇടപാടുകളിൽ ദേശീയ പതാകയും രാഷ്ട്രത്തിന്റെ എംബ്ലവും സൗദി ഭരണാധികാരികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഫോട്ടോകളും പേരുകളും ഉപയോഗിക്കുന്നതിന് വിലക്കുണ്ട്.

സഊദി പതാകയുമായി ബന്ധപ്പെട്ട് നേരത്തെ പ്രസിദ്ധീകരിച്ച വാർത്തകൾ വായിക്കാം

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഊദിയിൽ മാര്‍ച്ച് 11 പതാകദിനമായി ആചരിക്കാന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവ്

ദേശീയ പതാകയും രാഷ്ട്രത്തിന്റെ ചിഹ്നവും ദുരുപയോഗിച്ചാൽ 3,000 റിയാൽ പിഴയും ഒരു വർഷം തടവും ശിക്ഷ ലഭിക്കും

സഊദി ദേശീയ, റോയൽ പതാകകളെ അപമാനിച്ചാൽ ജയിൽ ശിക്ഷയും പിഴയും, മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

സഊദി ദേശീയ, റോയൽ പതാകകളെ അപമാനിച്ചാൽ ജയിൽ ശിക്ഷയും പിഴയും, മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ