ഷാർജ: പർവതത്തിൽ കയറുന്നതിനിടെ തെന്നിവീണ് മലയാളി മരിച്ചു. ആലപ്പുഴ ബീച്ച് റോഡ് കോൺവന്റ് സ്ക്വയർ സ്വദേശി ബിനോയ് (51) ആണ് മരിച്ചത്. അബുദാബി അൽഹിലാൽ ബാങ്കിൽ ഐടി വിഭാഗം ഉദ്യോഗസ്ഥനാണ്. ഇന്നലെ രാവിലെ ഷാർജ മലീഹയിലെ ഫോസിൽ റോക്കിലാണ് അപകടം.
ഏഴരയോടെ സുഹൃത്തുക്കൾക്കൊപ്പം ഫോസിൽ റോക്കിൽ കയറുന്നതിനിടെ തെന്നിവീണാണ് അപകടമുണ്ടായത്.
ഐടി രംഗത്തെ മികവിനു ബിനോയിക്കു യുഎഇ ഗോൾഡൻ വീസ നൽകിയിരുന്നു. സുഹൃത്തുക്കൾക്കൊപ്പം ഇടയ്ക്കിടെ ട്രക്കിങ്ങും ഹൈക്കിങ്ങും നടത്തുന്ന ആളാണ് ബിനോയ്. ഭാര്യ മേഘ, ദുബായ് അൽഖൂസിലെ അവർ ഓൺ ഇന്ത്യൻ സ്കൂളിൽ അധ്യാപികയാണ്. മക്കൾ: ഡാനിയേൽ, ഡേവിഡ്. മൃതദേഹം തുടർ നടപടികൾക്കായി ദൈദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.




