ദേശീയ പതാകയും രാഷ്ട്രത്തിന്റെ ചിഹ്നവും ദുരുപയോഗിച്ചാൽ 3,000 റിയാൽ പിഴയും ഒരു വർഷം തടവും ശിക്ഷ ലഭിക്കും

0
1342

റിയാദ്: ദേശീയപതാകയും രാഷ്ട്രത്തിന്റെ ചിഹ്നവും ഭരണാധികാരികളുടെ ഫോട്ടോകളും പേരുകളും എല്ലാവരും മാനിക്കണമെന്നും ഇവ ആരും ദുരുപയോഗിക്കരുതെന്നും സഊദി നിയമ വിദഗ്ധൻ അഹ്മദ് അൽമുഹൈമിദ് പറഞ്ഞു.

ദേശീയപതാകയും രാഷ്ട്രത്തിന്റെ എംബ്ലവും അപമാനിക്കുന്നവർക്ക് 3,000 റിയാൽ പിഴയും ഒരു വർഷം തടവും ശിക്ഷ നൽകാൻ ദേശീയപതാക നിയമത്തിലെ 20-ാം വകുപ്പ് അനുശാസിക്കുന്നുണ്ട്.

വ്യാപാര ആവശ്യാർഥമുള്ള ഉൽപന്നങ്ങളിൽ ദേശീയ പതാകയും രാഷ്ട്രത്തിന്റെ എംബ്ലവും സൗദി ഭരണാധികാരികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഫോട്ടോകളും പേരുകളും ഉപയോഗിക്കുന്നതിന് വിലക്കുള്ളതായി വാണിജ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പ്രസിദ്ധീകരണങ്ങൾ, ചരക്കുകൾ, ഉൽപന്നങ്ങൾ, വിവര ബുള്ളറ്റിനുകൾ, പ്രത്യേക സമ്മാനങ്ങൾ അടക്കമുള്ള വാണിജ്യ ഇടപാടുകളിൽ ദേശീയ പതാകയും രാഷ്ട്രത്തിന്റെ എംബ്ലവും സൗദി ഭരണാധികാരികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഫോട്ടോകളും പേരുകളും ഉപയോഗിക്കുന്നതിന് വിലക്കുണ്ട്.