സഊദി ദേശീയ, റോയൽ പതാകകളെ അപമാനിച്ചാൽ ജയിൽ ശിക്ഷയും പിഴയും, മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

0
1148

റിയാദ്: സഊദി ദേശീയ പതാകയെയും റോയൽ പതാകയെയും, മറ്റു ദേശീയ ചിഹ്നങ്ങളെയും അപമാനിച്ചാൽ ജയിൽ ശിക്ഷയും പിഴയും ലഭിക്കുമെന്ന മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ. ഫെബ്രുവരി 22-ന് “സ്ഥാപക ദിന” ആഘോഷത്തോട് അനുബന്ധിച്ച് പൊതു സ്ഥലത്തും മറ്റും ദേശീയ പതാകകൾ ഉപയോഗിക്കുമെന്നതിനാൽ സൂക്ഷമമായി മാത്രമേ ചെയ്യാവൂ എന്ന് വ്യക്തമാക്കിയിരിക്കുകയാണ് അധികൃതർ.

റോയൽ പതാക അതിന്റെ വിവരണങ്ങളിൽ ദേശീയ പതാകയുമായി സാമ്യമുള്ളതാണ്. റോയൽ ഫ്ലാഗിൽ താഴെ സ്റ്റിക്കിന്റെ സമീപത്തായി ഗിൽഡഡ് സിൽക്ക് ത്രെഡുകൾ കൊണ്ട് ദേശീയ ചിഹ്നമായ വാളും പനയും ആലേഖനം ചെയ്തിരിക്കും.

ഗവൺമെന്റിന്റെ അധികാരത്തോടുള്ള വെറുപ്പും അവഹേളനവും നിമിത്തം ദേശീയ പതാകയോ രാജകീയ പതാകയോ രാജ്യത്തിന്റെ മറ്റേതെങ്കിലും ചിഹ്നമോ ഏതെങ്കിലും വിധത്തിൽ താഴെയിടുകയോ നിന്ദിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നവരെ ഒരു വർഷം തടവും 3,000 റിയാൽ പിഴയും ശിക്ഷ വിധിക്കുമെന്നും പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.