നാട്ടിൽ കുടുങ്ങിയവരുടെ റീ എൻട്രിയും സൗജന്യമായി പുതുങ്ങിത്തുടങ്ങി

0
3190

റിയാദ്: കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് സഊദിയിലേക്ക് വരാൻ സാധിക്കാതെ വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളുടെ റീ എൻട്രിയും വീണ്ടും സൗജന്യമായി പുതുക്കി തുടങ്ങി. നേരത്തെ ഇവ നവംബർ അവസാനം വരെ പലർക്കും പുതുക്കി കിട്ടിയിരുന്നു. സഊദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികൾക്ക് സൗജന്യമായി നീട്ടി നൽകാൻ ഭരണാധികാരി സൽമാൻ രാജാവാണ് ഉത്തരവിട്ടിരുന്നത്.

അവസാന പ്രഖ്യാപന പ്രകാരമുള്ള 2022 ജനുവരി 31വരെയാണ് ഇപ്പോൾ പുതുക്കുന്നത്. ഇഖാമയും ഇത്‌ പോലെ നീട്ടി ലഭിക്കും. യാത്രാ വിലക്കുണ്ടായിരുന്ന ഇന്ത്യയടക്കമുള്ള 17 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇഖാമയുടെയും റീ എന്‍ട്രിയുടെയും കാലാവധി സൗജന്യമായി ദീര്‍ഘിപ്പിച്ചു നാലാകാനാണ് ഉത്തരവ്.

കാലാവധി കഴിഞ്ഞവരുടേത് 2022 ജനുവരി 31 വരെ ഫീസോ സാമ്പത്തിക നഷ്ടപരിഹാരമോ ഇല്ലാതെയാണ് പുതുക്കുന്നത്. കൊറോണ വൈറസ് മൂലം പ്രവേശനം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന രാജ്യങ്ങളിലുള്ളവരുടെ റെസിഡൻസി, എക്സിറ്റ് റീ എൻട്രി, സന്ദർശക വിസകളാണ് നീട്ടുന്നതായി അറിയിച്ചിരുന്നത്. പ്രവേശനം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പ്രവാസികൾക്കാണ് ഈ സൗജന്യ സേവനം ലഭ്യമാകുക.

ഗവണ്മെന്റ് പ്രഖ്യാപിച്ച മാനദണ്ഡങളിൽ ഉൾപ്പെട്ടവർക്ക് ഓട്ടോമാറ്റിക് ആയി പുതുങ്ങി കിട്ടുമെന്നത് തീർച്ചയാണ്. നിലവിൽ കിട്ടാത്തവർക്ക് വരും ദിവസങ്ങളിൽ ഇത്‌ പുതുക്കി ലഭിക്കുമായിരിക്കും. സഊദിയിലേക്ക് വരാൻ സാധിക്കാതെ കാലാവധി കഴിഞ്ഞ കുടുംബ സന്ദർശക വിസകളും പുതുക്കി ലഭിച്ചിട്ടുണ്ട്.

ഇഖാമാ റി എൻട്രി കാലാവധികൾ അവസാനിച്ച് നിൽക്കുന്ന നിരവധി പ്രവാസികൾക്ക് സൗജന്യമായി പുതുക്കി നൽകിയത് വലിയ ആശ്വാസമാകും.

കാലാവധി കഴിഞ്ഞ സഊദി സന്ദർശക വിസകൾ ജനുവരി 31 വരെ പുതുക്കിത്തുടങ്ങി, ഇഖാമയും, റീ എൻട്രിയും ഉടൻ പുതുങ്ങും

നാട്ടിലുള്ളവരുടെ ഇഖാമ, റീ എൻട്രി പുതുക്കിയോ എന്ന് എങ്ങനെ പരിശോധിക്കാം