Saturday, 27 July - 2024

നാട്ടിലുള്ളവരുടെ ഇഖാമ, റീ എൻട്രി പുതുക്കിയോ എന്ന് എങ്ങനെ പരിശോധിക്കാം

റിയാദ്: നിലവിൽ ഓരോരുത്തരുടെയും ഇഖാമ, റീ എൻട്രി സ്വന്തമായി ചെക്ക് ചെയാനുള്ള സംവിധാനം ഓൺലൈനിൽ ലഭ്യമാണ്. ഇഖാമ കാലാവധി അബ്‌ഷീറിലും റീ എൻട്രി കാലാവധി അബ്ഷിർ കൂടാതെ മുഖീമിലും പരിശോധിക്കാവുന്നതാണ്. നാട്ടിലുള്ള പ്രവാസികളുടെ ഇഖാമ, റി എൻട്രി, വിസിറ്റിംഗ് വിസാ കാലാവധികൾ ജുൺ 2 വരെ പുതുക്കി നൽകാനുള്ള സൽമാൻ രാജാവിന്റെ നിർദേശം വന്നതോടെ ഓരോരുത്തർക്കും സ്വന്തമായി ഇത് പരിശോധിക്കാവുന്നതാണ്.

എക്‌സിറ്റ് റീ എൻട്രി

https://muqeem.sa/#/visa-validity/check എന്ന ലിങ്കിൽ കയറിയാണ് പരിശോധിക്കേണ്ടത്. ലിങ്കിൽ കയറിവിസ നമ്പറോ ഇഖാമ നമ്പറോ നൽകി പരിശോധിക്കാനാകും. ഇതോടൊപ്പം പാസ്പോർട്ട് നമ്പർ, ഇഖാമ കാലവധി, ജനനത്തിയതി, വിസ കാലാവധി എന്നിവയിൽ ഏതെങ്കിലും ഒന്ന് നൽകിയാൽ റീ എൻട്രിയുടെ പൂർണ്ണ വിവരം ലഭ്യമാകും.

കൂടാതെ അബ്ഷിർ വഴിയും പരിശോധിക്കാവുന്നതാണ്. അതിനായി ഇവിടെ ക്ലിക്ക് ചെയ്തു ലിങ്കിൽ കയറാം. എന്നാൽ, നിലവിൽ സഊദിക്ക് പുറത്ത് അബ്ഷിർ വഴി പരിശോധിക്കാൻ പ്രയാസമായിരിക്കും. ഇതിന് പരിഹാരമായി സഊദിയിലുള്ള സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് അവരുടെ മുകളിലെ ലിങ്ക് വഴി പരിശോധിക്കാവുന്നതാണ്.

ഇഖാമ കാലാവധി

ഇഖാമ കാലാവധി അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക. പക്ഷെ, അബ്ഷിർ ലോഗിൻ ആവശ്യമാണ്‌. നിലവിൽ സഊദിക്ക് പുറത്ത് അബ്ഷിർ വഴി പരിശോധിക്കാൻ പ്രയാസമായിരിക്കും. ഇതിന് പരിഹാരമായി സഊദിയിലുള്ള സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് അവരുടെ മുകളിലെ ലിങ്ക് വഴി പരിശോധിക്കാവുന്നതാണ്

Most Popular

error: