ദുബൈ: യു എ ഇ യുടെ അമ്പതാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ കെഎംസിസി സംഘടിപ്പിച്ച അമ്പതിന ആഘോഷ പരിപാടികളുടെ ഭാഗമായുള്ള കായികോത്സവം – 21′ സമാപിച്ചു. വിവിധ സ്ഥലങ്ങളിലായി നടന്ന നിരവധി മത്സര ഇനങ്ങളിൽ നൂറ്ക്കണക്കിന് പ്രവർത്തകർ വിവിധ ജില്ലാ ടീമുകൾക്ക് വേണ്ടി മാറ്റുരച്ചു.സ്മാപന പരിപാടി ജദ്ദാഫ് സ്വിസ്സ് ഇൻ്റർനാഷനൽ സ്കൂൾ ഗ്രൗണ്ടിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ എൻ. കെ ഇബ്റാഹീം അധ്യക്ഷത വഹിച്ചു.

ജനറൽ കൺവീനർ കെ. പി മുഹമ്മദ് സ്വാഗതവും കോ ഓർഡിനേറ്റർ മുഹമ്മദ് ഖനി നന്ദിയും പറഞ്ഞു.
സംസ്ഥാന്ന ആക്റ്റിംഗ് പ്രസിഡന്റ് ഹുസൈനാർ ഹാജി എടച്ചാക്കെ, ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ, ട്രഷറർ പി. കെഇസ്മായിൽ, ഓർഗനൈസിങ് സെക്രട്ടറി ഹംസ തൊടി, സീനിയർ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കർ, എം.സിഅലവിക്കുട്ടിഹാജി, ഇബ്റാഹീം മുറിച്ചാണ്ടി, മുസഫ്ഫ വേങ്ങര,
ഒ. കെ ഇബ്രാഹിം, റയീസ് തലശ്ശേരി,
ഹനീഫ് ചെർക്കള, അഡ്വ. ഇബ്രാഹിം ഖലീൽ,
ഒ. മൊയ്തു, ആർ. ഷുക്കൂർ, ഹസൻ ചാലിൽ ,
കെ. പി. എ സലാം, നിസാമുദ്ദീൻ കൊല്ലം ,
ഇസ്മായിൽ അരുക്കുറ്റി, ഫറൂഖ് പട്ടിക്കര തുടങ്ങിയവർ സംബന്ധിച്ചു.

ജില്ലാ കമ്മറ്റികളിൽ നിന്ന് സെലക്ട് ചെയ്യപ്പെട്ട താരങ്ങളാണ് മത്സരങ്ങളിൽ പങ്കെടുത്തത്.
മലപ്പുറം ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയപ്പോൾ കണ്ണൂർ, തൃശൂർ ജില്ല കമ്മിറ്റികൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ഓവറോൾ ട്രോഫികൾ ഡിസംബർ
10-ന് വൈകീട്ട് അൽ നാസർ ലിഷർലാൻ്റിൽ വെച്ച് നടക്കുന്ന സമാപന പൊതു സമ്മേളനത്തിൽ വെച്ച് നൽകപ്പെടുന്നതാണ്.
കണ്ണൂർ ജില്ലയിലെ മുഹമ്മദ് സർഹാനാണ് വ്യക്തിഗത ചാമ്പ്യൻ. ഷാനവാസ് കിടാരൻ ,
മുസ്തഫ ചാരുപടിക്കൽ ,സുഫൈദ് ഇരിങ്ങണ്ണൂർ, ഹംസ ഹാജി മാട്ടുമ്മൽ ,
ഹംസ പയ്യോളി, ഉമർ ഹുദവി പുള്ളാട്, റയീസ് കോട്ടക്കൽ, സൈഫു കാസർഗോഡ്,
എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.





