- കേരളത്തിലും വെള്ളിയാഴ്ച
റിയാദ്: സഊദി അറേബ്യയിൽ റബീഉൽ അവ്വൽ ഒന്ന് വെള്ളിയാഴ്ച ആയിരിക്കുമെന്ന് സഊദി സുപ്രീം കോടതി വാർത്ത കുറിപ്പിൽ അറിയിച്ചു. ബുധനാഴ്ച (ഓഗസ്റ്റ് 12) വൈകുന്നേരം മാസപ്പിറവി കാണാത്തതിന്റെ അടിസ്ഥാനത്തില്‍ വ്യാഴം സഫർ മുപ്പത് പൂർത്തിയാക്കും. വെള്ളി ആയിരിക്കും സഊദി അറേബ്യയിൽ റബീഉൽ അവ്വൽ ഒന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഉമ്മുല്‍ ഖുറാ കലണ്ടര്‍ പ്രകാരവും വെള്ളിയാഴ്ചയാണ് റബീഉല്‍ അവ്വല്‍ ഒന്ന്.
കേരളത്തിലും വെള്ളിയാഴ്ചയാണ് റബീഉൽ അവ്വലെന്ന് വിവിധ ഖാസിമാർ അറിയിച്ചു.
കോഴിക്കോട്: വ്യാഴാഴ്ച കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച റബീഉൽ അവ്വൽ ഒന്ന് ആയിരിക്കുമെന്നും അതുപ്രകാരം നബിദിനം ആഗസ്‌റ്റ് 25 ചൊവ്വാഴ്ച ആകുമെന്നും ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കോഴിക്കോട് മുഖ്യ ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി എന്നിവർ അറിയിച്ചു.
മലപ്പുറം: സഫർ 29 വ്യാഴാഴ്ച റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ വെള്ളിയാഴ്ച (ആഗസ്റ്റ് 14) റബീഉൽ അവ്വൽ ഒന്നും അതനുസരിച്ച് നബിദിനം (റബീഉൽ അവ്വൽ 12) ആഗസ്‌റ്റ് 25 ചൊവ്വാഴ്ചയുമായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാദിമാരായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്റാഹീമുൽഖലീൽ അൽബുഖാരി എന്നിവരും അറിയിച്ചു.
(നേരത്തെ ഈ വാർത്തയിൽ സഊദിയിൽ റബീഉൽ അവ്വൽ ഒന്ന് വ്യാഴാഴ്ച ആയിരിക്കുമെന്നാണ് പ്രസിദ്ധീകരിച്ചിരുന്നത്. തെറ്റുപറ്റിയതിൽ ഖേദിക്കുന്നു)
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
