‘ദുബായിലെ ജൂവലറിയിൽ പണം നിക്ഷേപിച്ചാൽ വൻ ലാഭമുണ്ടാക്കാം’; തട്ടിപ്പ് കേസിൽ മുൻ കോൺഗ്രസ് നേതാവ് സുഹെെൽ വീണ്ടും അറസ്റ്റിൽ

News Desk
1 Min Read

തിരുവനന്തപുരം: ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടിയ മുൻ ഡിസിസി അംഗം സുഹൈൽ ഷാജഹാൻ വീണ്ടും തട്ടിപ്പുകേസിൽ അറസ്റ്റിൽ. ദുബായിലെ ജൂവലറിയിൽ പണം നിക്ഷേപിച്ചാൽ വൻ ലാഭം ഉണ്ടാക്കാം എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. പലരേയും ഇതിനിരയാക്കിയിട്ടുണ്ടെന്നാണ് വിവരം.

നേരത്തെ തിരുവനന്തപുരത്തെ ഒരു ആശുപത്രിയിൽനിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കാൻ ശ്രമിച്ച ഇയാളുടെ ദൃശ്യങ്ങൾ ആശുപത്രി അധികൃതർ തന്നെ പുറത്തുവിട്ടിരുന്നു. തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് നടത്തിയതിനെ തുടർന്ന് ഇയാളെ പാർട്ടിയിൽനിന്നും പുറത്താക്കിയിരുന്നു.

ആനയറയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് ഇയാൾ മുൻപ് പണം തട്ടാൻ ശ്രമിച്ചത്. ആശുപത്രിയെ കുറിച്ച് അവമതിപ്പുണ്ടാക്കും വിധം ഇയാൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച ഉള്ളടക്കങ്ങൾ പിൻവലിക്കണണെങ്കിൽ പത്ത് ലക്ഷം രൂപ വേണമെന്ന് ആശുപത്രി അധികൃതരോട് ഇയാൾ പറഞ്ഞിരുന്നു. തുടർന്ന് ആശുപത്രി മാനേജ്മെന്റ് പോലീസിൽ പരാതി നൽകുകയായിരുന്നു.

എ.കെ.ജി സെന്റർ ആക്രമണ കേസിലും പ്രതിയാണ് സുഹൈൽ. ഇത്തരത്തിൽ സംഘടനയ്ക്ക് അപമാനകരമായ പ്രവൃത്തികളിലേർപ്പെട്ടതിനാൽ സുഹൈൽ ഷാജഹാനെ കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽനിന്നു പുറത്താക്കിയിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!