പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരായ ലൈംഗിക അതിക്രമം: ആക്രിക്കച്ചവടക്കാരന്‍ അറസ്റ്റില്‍

News Desk
1 Min Read

തൃശൂര്‍ : കൊടുങ്ങല്ലൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിലെ പ്രതിയായ ആക്രിക്കച്ചവടക്കാരന്‍ അറസ്റ്റിലായി. തമിഴ്‌നാട് സ്വദേശി മുത്തുവാണ് അറസ്റ്റിലായത്.

കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ഇയാൾക്കെതിരെ പോക്സോ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

5 മാസങ്ങള്‍ക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം ഉണ്ടായതെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. 18 വര്‍ഷത്തോളമായി കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ച് ആക്രിക്കച്ചവടം നടത്തിവരികയാണ് ഇയാള്‍. കൊടുങ്ങല്ലൂരില്‍ നിന്ന് തന്നെ പിടിയിലായ ഇയാള്‍ പൊലീസ് ചോദ്യം ചെയ്യലില്‍ കുറ്റംസമ്മതിച്ചു.

കുട്ടിയുടെ മാതാപിതാക്കളറിയാതെ ആക്രക്കച്ചവട സ്ഥാപനത്തിലെത്തിച്ച് ലൈംഗിക അതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. പീഡന ശ്രമത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!