റിയാദിലെ ഫിഷറീസ് കമ്പനിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഭൂമി വാങ്ങാൻ ആരുമില്ല; ലേലത്തിൽ ഒരു ബിഡ് പോലും ലഭിച്ചില്ല

malayalampress
1 Min Read

റിയാദ് : റിയാദിലെ അൽ മലസ് ജില്ലയിലുള്ള തങ്ങളുടെ പ്രധാന ഭൂമി വിൽക്കുന്നതിനായി സംഘടിപ്പിച്ച ലേലം, ഒരു ബിഡ് പോലും ലഭിക്കാതെ അവസാനിച്ചതായി സഊദി ഫിഷറീസ് കമ്പനി അറിയിച്ചു. ഭൂമി ഏറെറടുക്കാൻ ആരും ഇല്ലാതിരിക്കുകയും ലേലത്തിൽ ഒരു ബിഡ് പോലും ലഭിക്കാതെയും വന്നതോടെയാണ് ലേലനടപടികൾ അവസാനിപിച്ചത്.

ഭൂമിയുടെ വിസ്തീർണ്ണം

ഈ വസ്തുവിന് 6,264 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ട്. ലേലത്തിൽ ഇതിന്റെ അടിസ്ഥാന വില 18 ദശലക്ഷം റിയാലായും, ഒരു ചതുരശ്ര മീറ്ററിന് 2,874 റിയാലായും നിശ്ചയിച്ചിരുന്നു. കമ്പനിയുടെ മൂലധനത്തിന്റെ 37.03 ശതമാനത്തോളം വരുന്ന, 24.8 ദശലക്ഷം റിയാൽ സഞ്ചിത നഷ്ടം (accumulated losses) പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഭൂമി വിൽക്കാൻ തീരുമാനിച്ചത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!