ഷാഫി പറമ്പിലിന് പിന്തുണയുമായി കണ്ണൂരില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍

News Desk
1 Min Read

കണ്ണൂര്‍: കെ പി സി സി പദവി ലക്ഷ്യമിട്ടുള്ള വടം വലി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ രൂക്ഷമായിരിക്കെ ഷാഫി പറമ്പില്‍ എം പിക്കു പിന്തുണ പ്രഖ്യാപിച്ച് കണ്ണൂരില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. ‘കുപ്രചാരണങ്ങള്‍ക്കും കുടില തന്ത്രങ്ങള്‍ക്കും തകര്‍ക്കാനാവില്ല ഈ ജനകീയ മുഖത്തെ’ എന്ന വാചകത്തോടെയാണ് ഫ്‌ളക്‌സുകള്‍ പ്രത്യക്ഷപ്പെട്ടത്.

ബലാത്സംഗ കേസില്‍ പാര്‍ട്ടി പുറത്താക്കിയ മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയിലും ഭരണത്തിലും കൂടെ കൊണ്ടു നടക്കുന്നതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച രാജ് മോഹന്‍ ഉണ്ണിത്താന്‍ ഗുരുവും ശിഷ്യനും എന്ന പ്രയോഗത്തിലൂടെ ഷാഫിയെ വിശേഷിപ്പിച്ച പശ്ചാത്തലത്തിലാണ് ഷാഫിയെ പിന്തുണക്കുന്ന വിഭാഗം ഫ്‌ളക്‌സ് ബോര്‍ഡുമായി രംഗത്തിറങ്ങിയത്.

ഉമ്മന്‍ചാണ്ടിയെ പ്രതിസന്ധി ഘട്ടത്തില്‍ ഒറ്റുകൊടുത്തുവെന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രസ്താവന പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാകുന്നതിനിടെയാണ് ചിലര്‍ ഷാഫിക്കു പരസ്യ പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ ഒരു വിഭാഗം യുവ എം എല്‍ എമാരും ഷാഫി പറമ്പിലിനെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. തനിക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഷാഫി-രാഹുല്‍ കൂട്ടുകെട്ടാണെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!