പോത്തുകുട്ടി ഒഴുക്കില്‍പെട്ടു; രക്ഷിക്കാനിറങ്ങിയ മുന്‍ പഞ്ചായത്ത് അംഗം മുങ്ങി മരിച്ചു

News Desk
0 Min Read

തൃശൂര്‍: ഒഴുക്കില്‍പ്പെട്ട പോത്തു കുട്ടിയെ രക്ഷിക്കാന്‍ ഇറങ്ങിയ മുന്‍ പഞ്ചായത്ത് അംഗം മുങ്ങി മരിച്ചു.  പരിയാരം മേലേശു പറമ്പില്‍ വേലായുധന്‍ (70) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ചാലക്കുടിയിലാണ് സംഭവം.

പോത്തുകുട്ടികളെ കുളിപ്പിക്കാനായി കൊന്നക്കുഴി ബ്രാഞ്ച് കനാലില്‍ ഇറങ്ങിയതായിരുന്നു വേലായുധന്‍. ഇതിനിടെ ഒരു പോത്തുകുട്ടി ഒഴുക്കില്‍പ്പെട്ടു. ഇതിനെ രക്ഷിക്കാനായി ശ്രമിച്ച വേലായുധനും ഒഴുക്കില്‍ പെടുകയായിരുന്നു. ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ മൂന്നു കിലോമീറ്റര്‍ താഴെ പീലാമൊഴി ഭാഗത്താണ് വേലായുധനെ കണ്ടെത്തിയത്. നിഷയാണ് ഭാര്യ. നാലു മക്കളുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!