പെട്രോളിയം ടാങ്കര്‍ മറിഞ്ഞുണ്ടായ തീപിടിത്തത്തില്‍ 31 പേര്‍ മരിച്ചു

News Desk
1 Min Read

കെയ്റോ: ഇൗജിപ്തിന്റെ തലസ്ഥാനനഗരമായ കെയ്റോയില്‍ പെട്രോളിയം ടാങ്കര്‍ മറിഞ്ഞുണ്ടായ തീപിടിത്തത്തില്‍ 31 പേര്‍ മരിച്ചു. അപകടത്തില്‍ ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റതായി ഈജിപ്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് വാഹനം ദിശമാറി കോണ്‍ക്രീറ്റ് ബാരിയറില്‍ ഇടിച്ചുകയറുകയും തുടര്‍ന്ന് പൊട്ടിത്തെറിച്ച് തീപിടിക്കുകയുമായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കെയ്റോ നഗരത്തെ ചുറ്റുന്ന റിങ് റോഡിലാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുമായി പോവുകയായിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്.

ഹൈവേയിലുണ്ടായിരുന്ന നിരവധി വാഹനങ്ങളിലേക്ക് തീപടര്‍ന്നത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. കത്തുന്ന കാറുകള്‍ക്കുള്ളില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ ആളുകളെ പുറത്തെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും അപകടത്തില്‍പ്പെട്ടവരെ സമീപത്തുള്ള മൂന്ന് ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. പരിക്കേറ്റവര്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!