ബെംഗളൂരു: ബെംഗളൂരുവിൽ ജീവനൊടുക്കാൻ ശ്രമിച്ച 40-കാരന്റെ നില അതീവഗുരുതരം. അസം സ്വദേശിയായ ബബ്ലു എന്നയാളാണ് സ്വയം വയറ്റിൽ കുത്തിയിറക്കി, കഴുത്തും കൈയും മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ഗുരുതര പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
നെലമംഗല താലൂക്കിലെ ശാന്തിനഗറിൽ വീടിന് സമീപത്താണ് സംഭവം. ഭാര്യ ജോലിക്കുപോയ സമയത്താണ് ഇയാൾ സ്വയം മുറിവേൽപ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴുത്തിൽ കത്തി ചേർത്തുപിടിച്ച് കൈകൾ വിറയ്ക്കുന്നതും ശരീരത്തിലൂടെ രക്തം ഒഴുകുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൊക്കിളിന് തൊട്ടുതാഴെ വയറ്റിൽ മുറിവേറ്റ നിലയിലായിരുന്നു ഇയാൾ; വയറ്റിൽ കത്തി തറച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അമിത രക്തസ്രാവത്തെത്തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ ഇയാളെ വിക്ടോറിയ ആശുപത്രിയിലേക്കാണ് മാറ്റിയത്. സംഭവത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ചുങ്കം free helpline number: 1056, 0471-2552056)
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
