വെടിയേറ്റിട്ടും മയങ്ങാതെ ചക്കക്കൊമ്പന്‍; ഇന്നത്തെ ദൗത്യം പരാജയം

News Desk
1 Min Read

ഇടുക്കി: ചക്കക്കൊമ്പനെ പിടികുൂടാനുള്ള ദൗത്യം താല്‍ക്കാലികമായി ഉപേക്ഷിച്ച്വനംവകുപ്പ്. ആദ്യ ഡോസ് മയക്കുവെടി വെച്ചിട്ടും ആന മയങ്ങാത്തതും രണ്ടാമത്തെ വെടി ലക്ഷ്യത്തില്‍ കൊള്ളാത്തതുമാണ് ദൗത്യം അവസാനിപ്പിക്കാന്‍ കാരണമായത്. ദൗത്യം നാളെയും തുടരും.

വെടിയേറ്റതിനു പിന്നാലെ അല്‍പദൂരം ഓടിയ ആന പിന്നീട് നിലയുറപ്പിച്ചു. മയക്കത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടോയെന്ന് ദൗത്യസംഘം നിരീക്ഷിച്ചെങ്കിലും ആന മയങ്ങിയില്ല. തുടര്‍ന്നാണ് രണ്ടാമത്തെ ഡോസ് നല്‍കാന്‍ ശ്രമിച്ചത്. എന്നാല്‍ വെടി ആനയ്ക്ക് കൊള്ളാതെ പോയി. ഇതിനിടെ കാലാവസ്ഥയും പ്രതികൂലമായതോടെ ഇന്നത്തെ ദൗത്യം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു

ദൗത്യ സംഘം ഓമനക്കുഴിക്ക് സമീപം വെച്ചാണ് ഉച്ചക്ക് ശേഷം മൂന്നരയോടെ ആനയെ മയക്ക് വെടിവെച്ചത്. ആവശ്യമെങ്കില്‍ കൂടുതല്‍ മയക്ക് വെടിവെക്കും. മയക്ക് വെടിയേറ്റതിന് പിന്നാലെ ചതുപ്പ് സ്ഥലത്ത് തുടരുകയാണ് ചക്കക്കൊമ്പന്‍.ഇതിന് പിന്നാലെ കുങ്കിയാനകള്‍ ചക്കക്കൊമ്പന് സമീപത്തേക്ക് നീങ്ങിയിട്ടുണ്ട്

ഇ-പേപ്പർ സബ്സ്ക്രിപ്ഷൻ
റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള വനംവകുപ്പിന്റെ ദൗത്യത്തിന്റെ ഭാഗമായാണ് മയക്ക് വെടിവെച്ചത്. മയക്കുവെടി വെച്ച് പിടികൂടിയ ശേഷം വിദേശത്തുനിന്ന് എത്തിച്ച സാറ്റലൈറ്റ് റേഡിയോ കോളര്‍ കഴുത്തില്‍ ഘടിപ്പിച്ച് ആനയെ തുറന്നുവിടാനാണ് വനംവകുപ്പിന്റെ തീരുമാനം.

ദൗത്യത്തിനായി 50 അംഗ വനംവകുപ്പ് സംഘം കഴിഞ്ഞ ദിവസം ഇവിടെ എത്തിയിരുന്നു. ഇന്നലെ രാത്രിയോടെ 80 ഏക്കര്‍ മേഖലയില്‍നിന്ന് 301 കോളനിയിലേക്ക് എത്തിയ ചക്കക്കൊമ്പന്‍ നിലവില്‍ ആനയിറങ്കല്‍ തടാകത്തിന്റെ കരയിലാണ് തുടരുന്നത്.
…

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!