ന്യൂഡൽഹി : ഇന്ത്യയിലെ പ്രമുഖ കമ്പനിയായ അശോക ബിൽഡ്കോണിന് സഊദി അറേബ്യയിലെ ₹846 കോടിയുടെ കരാർ നഷ്ടപ്പെട്ടു. റിയാദിലെ ദിരിയ കമ്പനിയുടെ വൻ കരാർ ആണ് നഷ്ടമായത്. ചില കാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രധാന ക്ലയന്റായ ദിരിയ കമ്പനി കരാർ റദ്ദാക്കിയതിനെത്തുടർന്നാണ് സഊദി അറേബ്യയിൽ അശോക ബിൽഡ്കോൺ ലിമിറ്റഡിന് ₹846.38 കോടിയുടെ നിർമ്മാണ പദ്ധതി നഷ്ടമായത്. ബി ഇ സി അറേബ്യ കോൺട്രാക്ടിംഗ് കമ്പനിയുമായുള്ള സംയുക്ത സംരംഭത്തിലൂടെയാണ് പദ്ധതി തങ്ങളുടെ പൂർണ ഉടമസ്ഥതയിലുള്ള സഊദി അറേബ്യൻ അനുബന്ധ സ്ഥാപനമായ അശോക ബിൽഡ്കോൺ ലിമിറ്റഡ് ഫോർ കോൺട്രാക്റ്റിംഗിന് നൽകിയിരുന്നത്.
‘മെയിൻ കൺസ്ട്രക്ഷൻ വർക്ക്സ് ഓഫ് ദിരിയ II – ഡെലിവറി പാർട്ണർ ഫോർ വൺ ഹോട്ടൽ’ എന്ന പേരിലുള്ള പ്രോജക്റ്റിന്, മൂല്യവർധിത നികുതി ഒഴികെ ₹846.38 കോടിക്ക് തുല്യമായ, 351.37 ദശലക്ഷം സഊദി റിയാലിന്റെ അംഗീകൃത കരാർ ആയിരുന്നു ഉണ്ടായിരുന്നത്. കരാർ റദ്ദാക്കൽ സംബന്ധിച്ച് സംയുക്ത സംരംഭത്തെ അറിയിച്ചതായി കമ്പനി ഒരു പ്രസ്താവനയിൽ പറഞ്ഞു. തീരുമാനത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ തേടാനും അടുത്ത നടപടി മനസ്സിലാക്കാനും അശോക ബിൽഡ്കോൺ ദിരിയ കമ്പനിയെ സമീപിക്കുകയാണ്.
പദ്ധതി റദ്ദാക്കിയ പ്രഖ്യാപനത്തെത്തുടർന്ന് അശോക ബിൽഡ്കോൺ ഓഹരികൾ സമ്മർദ്ദത്തിലാകുകയും ഓഹരികൾ ഇടിയുകയും ചെയ്തു. ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് അനുസരിച്ച്, റിപ്പോർട്ട് വന്ന ആദ്യ വ്യാപാരത്തിൽ ഓഹരികൾ ഏകദേശം 6 ശതമാനമാണ് ഇടിഞ്ഞത്. ബിഎസ്ഇയിൽ ₹106.73 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. അതേസമയം. 2026 ൽ അശോക ബിൽഡ്കോൺ ഓഹരികൾ 35 ഇടിഞ്ഞുവെന്നും ഒരു വർഷത്തിനുള്ളിൽ 40% നഷ്ടപ്പെട്ടുവെന്നും ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
