യാത്രയ്ക്കിടെ 9ാം ക്ലാസ് വിദ്യാർഥിനിയെ ഉപദ്രവിച്ചു; ബസ് കണ്ടക്ടർ അറസ്റ്റിൽ

News Desk
0 Min Read

കടുത്തുരുത്തി: സ്കൂളിൽനിന്നുള്ള യാത്രയ്ക്കിടയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ സ്ഥിരമായി ഉപദ്രവിച്ചിരുന്ന സ്വകാര്യ ബസിലെ കണ്ടക്ടർ പോക്സോ കേസിൽ അറസ്റ്റിലായി. കോട്ടയം– വെള്ളൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടർ മുളക്കുളം പെരുവ കൂട്ടാനിക്കൽ കോളനിയിൽ കരിക്കാട്ടിൽ പി.വി.സുരേഷ് കുമാറിനെ (44) ആണ് കടുത്തുരുത്തി പൊലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് പെൺകുട്ടിയുടെ കുട്ടിയുടെ രക്ഷിതാവ് സ്കൂളിലെ പ്രധാന അധ്യാപികയ്ക്കു നൽകിയ പരാതി പൊലീസിനു കൈമാറുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!