‘എണ്ണിപ്പറഞ്ഞ് നഷ്ടപരിഹാരം ചോദിക്കും; ഞങ്ങളെ ആക്രമിച്ചവരെ ശിക്ഷിക്കും’

0
10

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന്റെ നടത്തിപ്പിൽ ഇറാൻ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്നും രാജ്യത്തെ ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ലെന്നും ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി.

രാജ്യത്തെ ഔദ്യോഗിക മാധ്യമങ്ങളാണ് ഖമനയിയുടെ പ്രസ്താവന സംപ്രേക്ഷണം ചെയ്തത്. തങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾക്ക് പരിഹാരത്തുക ഈടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘യുദ്ധത്തിൽ ഇറാന് ഉണ്ടായ ഓരോ നാശനഷ്ടങ്ങൾക്കും രക്തസാക്ഷികളുടെ ജീവന്റെ വിലയ്ക്കും പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരത്തിനും ഞങ്ങൾ അവകാശവാദം ഉന്നയിക്കും’. യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ‍ കൊല്ലപ്പെട്ട തന്റെ പിതാവ് ആയത്തുല്ല അലി ഖമനയിയുടെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന ഇറാന്റെ തീരുമാനവും മുജ്തബ വ്യക്തമാക്കി. ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും തങ്ങളുടെ അവകാശങ്ങൾ വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.