അമരക്ക കുരു തൊണ്ടയിൽ കുരുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം

News Desk
0 Min Read

തൃശൂർ: തൃശൂർ പറപ്പൂക്കര പള്ളത്ത് അമരക്ക തൊണ്ടയിൽ കുരുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം. പള്ളം തോട്ടുങ്ങല്‍ പുതുപ്പുള്ളിപറമ്പില്‍ റൂബി-അനു ദമ്പതികളുടെ മകന്‍ ഏയ്ബലാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം.

മിഠായി തൊണ്ടയിൽ കുരുങ്ങിയതാണ് മരണ കാരണം എന്നായിരുന്നു വീട്ടുകാർ ഉൾപ്പെടെ കരുതിയിരുന്നത്. എന്നാൽ, പോസ്റ്റ്മോർട്ടത്തിൽ അമരക്കയുടെ കുരു തൊണ്ടയിൽ കുരുങ്ങിയതാണെന്ന് കണ്ടെത്തുകയായിരുന്നു. വീടിനു മുമ്പിൽ ഉണക്കാൻ ഇട്ടിരുന്ന അമരക്കയുടെ കുരു കുഞ്ഞ് എടുത്തു വിഴുങ്ങുകയായിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!