വാഗ്ദാനങ്ങളൊന്നും ബിജെപി പാലിച്ചില്ല; പത്മിനി തോമസ് കോണ്‍ഗ്രസിലേക്ക്

News Desk
1 Min Read

തിരുവനന്തപുരം: പത്മജ വേണുഗോപാലിന് പിന്നാലെ ബിജെപി വിട്ട് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേത്രിയും കേരള സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റുമായ പത്മിനി തോമസും. പത്മിനി തോമസ് ഇന്ന് രാജിക്കത്ത് സമര്‍പ്പിക്കും.

കോണ്‍ഗ്രസിലേക്ക് തിരികെ പോവുന്നതിന്റെ ഭാഗമായി കെപിസിസി അധ്യക്ഷനുമായി ഫോണില്‍ സംസാരിച്ചുവെന്നും തന്റെ അതേ വികാരമാണ് ആര്‍ ശ്രീലേഖക്കും ഉള്ളതെന്നും പത്മിനി തോമസ് പറഞ്ഞു. അസംതൃപ്തി അവര്‍ തന്നോട് തുറന്നുപറഞ്ഞിരുന്നു.കേരള വാർത്താ പോർട്ടൽ

ബിജെപിയില്‍ നിന്ന് പരിഗണന തീരെ ലഭിച്ചില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ഉണ്ടായിരുന്നു. ഉപാധി വെച്ചല്ല ബിജെപിയിലേക്ക് വന്നത്. ബിജെപിയിലേക്ക് പോയത് എടുത്ത് ചാട്ടമായിപ്പോയെന്നും സംസ്ഥാന നേതൃത്വം ഒന്നും തന്നെ അറിയിക്കുന്നില്ലായിരുന്നുവെന്നും പത്മിനി തോമസ് പറഞ്ഞു. വാഗ്ദാനങ്ങളൊന്നും ബിജെപി പാലിച്ചില്ല. ആശയപരമായി എല്ലാ കാര്യങ്ങളോടും തനിക്ക് യോജിപ്പില്ലായിരുന്നു. തെറ്റ് തിരുത്തുകയാണെന്നും കോണ്‍ഗ്രസിലേക്ക് മടങ്ങാനാണ് തീരുമാനമെന്നും പത്മിനി കൂട്ടിച്ചേര്‍ത്തു.

പത്മജ വേണുഗോപാലിന്റെ രാജിയല്ല പ്രചോദനം. ഒരു വര്‍ഷം മുമ്പേ തീരുമാനം എടുത്തതാണ്. രാജിക്കത്ത് ഇന്ന് കൈമാറുമെന്നും ഒന്നും ആഗ്രഹിച്ചല്ല കോണ്‍ഗ്രസിലേക്ക് പോകുന്നതെന്നും പത്മിന് വ്യക്തമാക്കി. ഞാന്‍ കുടുംബത്തിലേക്കാണ് തിരിച്ചു വരുന്നത്. തിരിച്ച് വരുന്നത് സ്വന്തം തീരുമാനമാണ്. തെറ്റുപറ്റിയാല്‍ തിരുത്തണം. അതിനുള്ള അവസരം നേതൃത്വം നല്‍കണം. ചൊവ്വാഴ്ച കെപിസിസി അധ്യക്ഷനെ കാണുമെന്നും പത്മിനി തോമസ് പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!