നരേന്ദ്രമോദിയുടെ അമ്മയ്ക്കായി ക്ഷേത്രം ഒരുങ്ങുന്നു; 3 ലക്ഷത്തിന്റെ മാർബിൾ വിഗ്രഹം

News Desk
1 Min Read

തിരുപ്പതി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെൻ മോദിയുടെ സ്മരണയ്ക്കായി ആന്ധ്രപ്രദേശിലെ കർണൂൽ ജില്ലയിൽ ക്ഷേത്രം നിർമിക്കുന്നു. യെമ്മിഗനൂർ മണ്ഡലത്തിലെ ഗുഡിക്കൽ ഗ്രാമത്തിലാണ് ക്ഷേത്രത്തിന്റെയും സ്മാരകത്തിന്റെയും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

മാതാ ശ്രീ മന്ദിരം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സമുച്ചയത്തിന്റെ ശിലാസ്ഥാപനം നവംബർ 15ന് നടന്നു. അഡോണിയിൽ നിന്നുള്ള ബിജെപി എംഎൽഎ പി.വി. പാർഥസാരഥി മുഖ്യാതിഥിയായി പങ്കെടുത്തു. ബിജെപി, ജനസേന, വൈഎസ്ആർ കോൺഗ്രസ് എന്നിവയിലെ പ്രാദേശിക നേതാക്കളും ട്രസ്റ്റ് അംഗങ്ങളും ചടങ്ങിനെത്തി.

രാജ്യത്തെ വികസനത്തിലേക്ക് നയിക്കുന്ന നേതാവിനെ വളർത്തിയെടുത്ത അമ്മയ്ക്കുള്ള ആദരവാണ് ക്ഷേത്രമെന്ന് പാർഥസാരഥി പറഞ്ഞു. സംഭാവനകൾ ഉപയോഗിച്ച് ഘട്ടംഘട്ടമായാണ് പദ്ധതി വികസിപ്പിക്കുന്നതെന്ന് മാതാ ശ്രീ മന്ദിരം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് എൻ. ശിവകുമാർ അറിയിച്ചു. ശ്രീകോവിൽ നിർമാണം പൂർത്തിയാകുമ്പോൾ പ്രതിഷ്ഠിക്കുന്നതിനായി ഏകദേശം 3 ലക്ഷം രൂപ ചെലവിൽ നിർമിച്ച ഹീരാബെൻ മോദിയുടെ മാർബിൾ വിഗ്രഹം പൂർത്തിയായി.

…

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!