ബീജിങ്: ആദ്യമായി ഇലക്ട്രിക് പാസഞ്ചര്‍ വിമാനം അവതരിപ്പിച്ച് ചൈന. 19 സീറ്റുകളുള്ള ഇ-വിമാനമാണ് ചൈന വിജയകരമായി പറത്തിയത്. മണിക്കൂറില്‍ 300 കിലോമീറ്ററാണ് സിഇ-25എ വിമാനത്തിന്റെ വേഗത. 10 ടണ്‍ ഭാരമുള്ള വിമാനം ഷാന്‍ഡോങ് പ്രവിശ്യയില്‍ നിന്ന് മൂന്ന് ക്രൂ അംഗങ്ങളുമായി നവംബര്‍ 14ന് ആദ്യ പറക്കല്‍ പൂര്‍ത്തിയാക്കി.
ആകെ 57 മിനിറ്റും 46 സെക്കൻഡും നീണ്ട പരീക്ഷണത്തിനിടെ വിമാനം 16 മിനിറ്റിലധികം ആകാശത്ത് ചെലവഴിച്ചു. ഈ സമയത്തിനിടെ 60.4 കിലോമീറ്റർ ദൂരം സഞ്ചരിക്കുകയും ചെയ്തു. വിമാനത്തിന്റെ എല്ലാ സംവിധാനങ്ങളും സാധാരണ നിലയിൽ പ്രവർത്തിച്ചതായി എൻജിനയർമാർ അറിയിച്ചു.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൊമേഴ്സ്യല്‍ എയര്‍ക്രാഫ്റ്റ് കോര്പ്പറേഷന് ഓഫ് ചൈനയാണ് വിമാനം വികസിപ്പിച്ചെടുത്തത്. 400 കിലോമീറ്റര്‍ വരെ ദൂരം യാത്രക്കാരെ വഹിക്കാന്‍ വിമാനത്തിന് ശേഷിയുണ്ട്. 2400 മീറ്റര്‍ ഉയരത്തില്‍ പറക്കാന്‍ കഴിയുമെന്നതാണ് മറ്റൊരു സവിശേഷത.
ഡിസ്ട്രിബ്യൂട്ടഡ് ഇലക്ട്രിക് ഡക്റ്റഡ്-ഫാന്‍ പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തിലാണ് വിമാനം പ്രവര്‍ത്തിക്കുന്നത്. വിമാനത്തിന്റെ ചിറകുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് ഫാനുകൾ വിമാനത്തെ മുന്നോട്ടുനയിക്കാനാവശ്യമായ ത്രസ്സ് സൃഷ്ടിക്കുന്നു. ഇലക്ട്രിക് മോട്ടോറുകള്‍ വിമാനത്തിന്റെ ബാറ്ററി സിസ്റ്റത്തില്‍ നിന്ന് ഊര്‍ജം വലിച്ചെടുത്താണ് ഫാനുകള്‍ക്ക് കരുത്ത് പകരുന്നത്.
ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ജെറ്റ് എന്ജിനുകളെയോ ടര്‍ബോപ്രോപ്പ് എന്ജിനുകളെയോ ആശ്രയിക്കുന്ന പരമ്പരാഗത വിമാനങ്ങള്‍ക്ക് പകരമാണ് സിഇ-25എ വിമാനം. ഇനി വാണിജ്യാടിസ്ഥാനത്തിൽ ഇലക്ട്രിക് യാത്രാ വിമാനങ്ങൾ വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ചൈന.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
