വിദേശത്ത് പോകാൻ പണം നൽകി; വിസ തട്ടിപ്പിന് ഇരയായ യുവാവ് ജീവനൊടുക്കി

News Desk
1 Min Read

കൊല്ലം: എസ്ര ഗ്ലോബല്‍ ട്രാവല്‍സിൻ്റെ വിസ തട്ടിപ്പിനിരയായ ശക്തികുളങ്ങര സ്വദേശി സൈജു ഹെൻ്റി പീറ്റർ ജീവനൊടുക്കി. ഓസ്ട്രേലിയൻ വിസ നൽകാമെന്ന് പറഞ്ഞ് സൈജുവിൻ്റെ കൈയിൽ നിന്ന് അഞ്ച് ലക്ഷം രൂപ വാങ്ങിയിരുന്നു.

പിന്നീട് ജോലി നൽകാതെ കബളിപ്പിക്കുകയായിരുന്നു. സൈജുവിന് കനത്ത സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. പണം തിരികെ നൽകാമെന്ന് പറഞ്ഞ് സൈജുവിനെ ഏജൻസി കബളിപ്പിക്കുകയായിരുന്നുവെന്ന് ഭാര്യ ആൻസി പറഞ്ഞു.

നിരവധി തവണ സൈജു സ്ഥാപനത്തിൽ കയറിയിറങ്ങിയിട്ടും പണം നൽകിയില്ല. ഇതിൽ മനംനൊന്താണ് സൈജു ജീവനൊടുക്കിയത്. കുരീപ്പുഴ ബൈപാസില്‍ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിൻ്റെ പേരില്‍ മാത്രം ഏകദേശം 4.5 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്.

കഴിഞ്ഞ മാസം 26-ന് പോലീസ് സ്ഥാപനത്തില്‍ റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്ന് ബാങ്കിടപാട് സംബന്ധിച്ച രേഖകളും പിടിച്ചെടുത്തിരുന്നു. എസ്ര ട്രാവല്‍ ഏജൻസി ഉടമ മേരി ലോപ്പസിനെ ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് ചണ്ഡിഗഡില്‍ നിന്ന് അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിരവധി ഉദ്യോഗാർഥികളില്‍ നിന്നായി ഏഴ് ലക്ഷം രൂപ വരെയാണ് പ്രതികള്‍ വാങ്ങിയിരുന്നത്.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!