ഇന്ത്യയിൽ നടക്കുന്ന എസ്‌.സി.ഒ ഉച്ചകോടിക്ക് പാകിസ്താൻ മന്ത്രിയെത്തും: മൂന്ന് വർഷത്തിന് ശേഷം ആദ്യ ഇന്ത്യൻ സന്ദർശനം

News Desk
1 Min Read

ന്യൂഡൽഹി: ഇന്ത്യയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ കൾച്ചറൽ ഡയലോഗ് ഫോറത്തിൽ പങ്കെടുക്കാൻ പാകിസ്താൻ മന്ത്രിയെത്തും.

പാകിസ്താനെ പ്രതിനിധീകരിച്ച് കേന്ദ്ര കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി ഏകോപന മന്ത്രി ഡോ. മുസാദിഖ് മസൂദ് മാലിക് പങ്കെടുക്കുമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. നവംബർ 20 മുതൽ 22 വരെയാണ് ഉച്ചകോടി നടക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഒരു പാകിസ്താൻ മന്ത്രി ഇന്ത്യ സന്ദർശിക്കുന്നത് ഇതാദ്യമായാണ്.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ വിള്ളൽ നിലനിൽക്കുമ്പോഴാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പ്രാദേശിക ഉച്ചകോടിയിൽ പങ്കെടുക്കാൻ പാകിസ്താൻ തീരുമാനിച്ചിരിക്കുന്നത്. 2025 ഏപ്രിലിലെ പഹൽഗാം ഭീകരാക്രമണത്തിനും തുടർന്ന് ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യ നടത്തിയ സൈനിക തിരിച്ചടിക്കുംശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഈ സംഭവവികാസങ്ങൾക്കുശേഷം ഇതാദ്യമായാണ് ഒരു പാകിസ്താൻ മന്ത്രി ഇന്ത്യയിലെത്തുന്നത്.

ഇന്ത്യയുടെ മുൻകൈയിൽ സംഘടിപ്പിക്കുന്ന മൂന്ന് ദിവസം നീളുന്ന ഈ സംവാദം മേഖലയിലെ സാംസ്കാരിക സഹകരണത്തിനാണ് ഊന്നൽ നൽകുന്നത്. ബെലാറസ്, ചൈന, ഇന്ത്യ, ഇറാൻ, കസാക്കിസ്താൻ, കിർഗിസ്താൻ, പാകിസ്താൻ, റഷ്യ, താജിക്കിസ്താൻ, ഉസ്ബെക്കിസ്താൻ എന്നീ 10 അംഗരാജ്യങ്ങളിൽ നിന്നുള്ള സാംസ്കാരിക പ്രതിനിധികളും നയതന്ത്ര വിദഗ്ധരും ഗവേഷകരും പങ്കെടുക്കും.

…..

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!