നഗ്നചിത്രങ്ങൾക്ക് പകരം പാക് ചാരന്മാർക്ക് യുദ്ധ പദ്ധതി ചോർത്തി നൽകി; വ്യോമസേന വിങ് കമാൻഡർ പിടിയിൽ

News Desk
1 Min Read

ന്യൂഡൽഹി: നഗ്നചിത്രങ്ങൾക്ക് പകരമായി, പാക് ചാര ഏജൻസിക്ക് അതീവ രഹസ്യ വിവരങ്ങൾ കൈമാറിയ ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥൻ പിടിയിൽ. വ്യോമസേനയുടെ അതീവ രഹസ്യമായ യുദ്ധ പദ്ധതികൾ, ഡ്രോൺ യൂണിറ്റുകളുടെ ശേഷി, പോർവിമാനങ്ങളുടെ വിന്യാസം, സൈനികാഭ്യാസങ്ങൾ, സെൻസിറ്റീവ് സൈനിക കേന്ദ്രങ്ങളുടെ വിവരങ്ങൾ എന്നിവയാണ് വിങ് കമാൻഡർ ചോർത്തി നൽകിയതെന്ന് ഡൽഹി പൊലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കി.

രാജ്യത്തിന്റെ സൈനിക സജ്ജീകരണങ്ങൾക്കും സുരക്ഷയ്ക്കും കനത്ത ഭീഷണി ഉയർത്തുന്നതാണ് ഈ വിവര ചോർച്ചയെന്ന് പൊലീസ് അറിയിച്ചു. ഔദ്യോഗിക രഹസ്യ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ഇയാൾ കഴിഞ്ഞ അഞ്ച് മാസമായി കസ്റ്റഡിയിലാണ്.

2026 ജനുവരി 12 നും ഏപ്രിൽ ഒന്നിനും ഇടയിൽ വാട്സാപ്പ് വഴിയാണ് ഇയാൾ പാക് ഏജന്റുമായി ബന്ധപ്പെട്ടത്. ഏപ്രിൽ ഒന്നിന് ഓഫീസിനുള്ളിലേക്ക് സ്മാർട്ട്ഫോൺ കൊണ്ടുപോയതിന് ഇയാളെ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പാക് ഏജൻസിയിൽ നിന്നും ലഭിച്ച ഓരോ നഗ്നചിത്രത്തിനും പകരമായി രഹസ്യ വ്യോമസേന യുദ്ധ പദ്ധതിയുടെ ഓരോ പേര് വീതം കൈമാറാമെന്നായിരുന്നു പ്രതിയുടെ വാഗ്ദാനമെന്ന് കുറ്റപത്രത്തിൽ പറയുന്നു. രഹസ്യ ഡ്രോൺ യൂണിറ്റിന്റെ അംഗബലം, സംഘടനാ ഘടന, പ്രവർത്തന രീതികൾ, ഡ്രോൺ പരീക്ഷണങ്ങൾ, ഫ്ലൈറ്റ് എൻഡുറൻസ്, ആയുധ ലക്ഷ്യ സംവിധാനങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവരങ്ങൾ പ്രതി കൈമാറിയിട്ടുണ്ട്.

…

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!