റിയാദിൽ സ്‌കൂളുകൾ വീണ്ടും ഓൺലൈനിലേക്ക്; നാളെ മുതൽ ക്ലാസുകൾ അനിശ്ചിത കാലത്തേക്ക് ഓൺലൈനിൽ 

malayalampress
0 Min Read

റിയാദ് : റിയാദിൽ സ്‌കൂളുകൾ വീണ്ടും ഓൺലൈനിലേക്ക് മാറ്റുന്നു. നാളെ മുതൽ ക്ലാസുകൾ അനിശ്ചിത കാലത്തേക്ക് ഓൺലൈനിൽ ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. 2026 നവംബർ 10 ചൊവ്വാഴ്ച മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പഠനം ഓൺലൈൻ വഴിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

നാളെ മുതൽ സാധാരണ നേരിട്ടുള്ള ക്ലാസുകൾക്ക് പകരം ഓൺലൈൻ ക്ലാസുകളായിരിക്കും ഉണ്ടായിരിക്കുക. വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്ന് തുടർന്നുള്ള നിർദ്ദേശങ്ങൾ ലഭിക്കുന്നത് വരെ ഓൺലൈൻ ക്ലാസുകൾ തുടരുന്നതാണ്. ഇതുമായി ബന്ധപ്പെട്ട തുടർ വിവരങ്ങൾ രക്ഷിതാക്കളെ യഥാസമയം അറിയിക്കും.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!