സുഹൃത്തിനൊപ്പം അപ്പാർട്മെന്റിൽ എത്തിയ യുവാവ് മരിച്ചനിലയിൽ; യുവതിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു

News Desk
1 Min Read

കാക്കനാട് (എറണാകുളം): സുഹൃത്തിനൊപ്പം ഇടച്ചിറയിലെ അപ്പാർട്മെന്റിൽ എത്തിയ യുവാവ് മരിച്ചനിലയിൽ. ആലുവ ചൂർണിക്കര പള്ളിക്കുന്നം മാടവന ബിജു ജോസഫിന്റെ മകൻ ബ്രൈറ്റ് ബിജു (22) ആണു മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 3നാണു ബ്രൈറ്റും സുഹൃത്തായ ചെമ്പുമുക്ക് സ്വദേശിനിയും അപ്പാർട്മെന്റിൽ എത്തിയത്.

രാത്രി 8നു ബ്രൈറ്റ് കുഴഞ്ഞുവീണെന്നാണു യുവതി പൊലീസിനോടു പറഞ്ഞത്. ഉടൻ ബ്രൈറ്റിന്റെ സഹോദരനെ വിളിച്ചുവരുത്തി ഇരുവരും ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

യുവതിയെ മൊഴി രേഖപ്പെടുത്തിയശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. അപ്പാർട്മെന്റിലെ മുറിയിൽ കുഴഞ്ഞുവീണ ബ്രൈറ്റിനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതായി ബന്ധുക്കൾക്കു പരാതിയുണ്ട്. സെക്യൂരിറ്റി ജീവനക്കാരൻ ഉൾപ്പെടെ സ്ഥലത്തുണ്ടായിരുന്നിട്ടും സഹോദരൻ വരുന്നതുവരെ കാത്തുനിന്നെന്നാണ് ആക്ഷേപം.

മരണകാരണം ഹൃദയാഘാതമാണെന്നാണു പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക സൂചനയെന്ന് പൊലീസ് പറഞ്ഞു. ബ്രൈറ്റിന്റെ സംസ്കാരം ഇന്ന് 10ന് അശോകപുരം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. മാതാവ്: ടിൻസി. സഹോദരങ്ങൾ: ബ്രിസ്റ്റോ ബിജു, ബെനീറ്റ ബിജു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!