“ലീഗിലായിരുന്നപ്പോൾ കാണാത്ത എന്ത് മതവർഗീയതയാണ് മറുകണ്ടം ചാടിയപ്പോൾ കാണാൻ കഴിഞ്ഞത്”; കെ.ടി. ജലീലിൻ്റെ ആരോപണത്തിന് മറുപടിയുമായി അഡ്വ. എ.പി. സ്‌മിജി

News Desk
0 Min Read

മലപ്പുറം: മുസ്ലീം ലീഗ് നിയമസഭ തെരഞ്ഞെടുപ്പിൽ ജയിച്ചത് മതം പറഞ്ഞാണെന്ന സിപിഐഎം നേതാവ് കെ.ടി ജലീലിൻ്റെ ആരോപണത്തിന് കടുത്ത ഭാഷയിൽ മറുപടിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. എ.പി സ്മിജി.

പണ്ട് ലീഗ് ആയിരുന്നപ്പോള്‍ അച്ഛനൊപ്പം വീട്ടില്‍ വന്ന് ഭക്ഷണം കഴിച്ച താങ്കള്‍ക്ക് അന്ന് കാണാത്ത എന്ത് മതവർഗീയതയാണ് പാർട്ടി വിട്ട് മറുകണ്ടം ചാടിയപ്പോൾ കാണാൻ കഴിഞ്ഞതെന്നും സ്മിജി ചോദിച്ചു. അധികാരം മാറിയപ്പോൾ കണ്ണടഞ്ഞുപോയതോ, അതോ സിപിഐഎമ്മിൻ്റെ പടിവാതിൽക്കൽ കിടക്കാൻ വേണ്ടി ഉണ്ടാക്കിയെടുത്ത പുതിയ രാഷ്ട്രീയ അജണ്ടയോ ഇതെന്നും അവർ പരിഹസിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!