രാഹുൽ ഗാന്ധിക്കെതിരെ എഎപിയുടെ ‘പപ്പു’ പോസ്റ്റർ; പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വ്യക്തിയധിക്ഷേപവുമായി എഎപിയും കോണ്‍ഗ്രസും

News Desk
1 Min Read

ദില്ലി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ‘പപ്പു’ എന്ന് ആക്ഷേപിക്കുന്ന പോസ്റ്ററുമായി ആം ആദ്മി പാർട്ടി. രാഹുൽ ഗാന്ധി ഇടയ്ക്ക് തായ്‍ലൻഡിൽ പോകുന്നത് എന്തിനാണെന്ന് ആം ആദ്മി പാർട്ടി ചോദിക്കുന്നു. ഭഗവന്ത് മന്നെ രാഹുൽ ഗാന്ധി മദ്യപാനി എന്ന് വിളിച്ചതിന് പിന്നാലെയാണ് ‘പപ്പു’ പോസ്റ്റർ.

പഞ്ചാബിൽ അടുത്ത വർഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിലുള്ള പോര് വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് നീങ്ങിയിരിക്കുകയാണ്. ഇന്ത്യ സഖ്യത്തിലുള്ള ഇരു പാർട്ടികളും തമ്മിലുള്ള ബന്ധം ഉലയുന്ന തരത്തിലുള്ള വ്യക്തിപരമായ അധിക്ഷേപമാണ് നടക്കുന്നത്.

നവംബർ നാലിന് സംഗ്രൂരിൽ നടന്ന കോൺഗ്രസിന്‍റെ ഇൻസാഫ് റാലിയിൽ വച്ചാണ് രാഹുൽ ഗാന്ധി എഎപിക്കും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനുമെതിരെ ആരോപണം അഴിച്ചുവിട്ടത്. പാർലമെന്‍റിൽ ഇരിക്കുമ്പോൾ രാവിലെ 11 മണിക്ക് തന്നെ ഭഗവന്ത് മന്നിൽ നിന്ന് മദ്യത്തിന്റെ മണം വരാറുണ്ടായിരുന്നുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു- “പാർലമെന്റിൽ അദ്ദേഹം ഞങ്ങളോടൊപ്പം ഇരുന്ന് തമാശകൾ പറയുമായിരുന്നു. രാവിലെ 11 മണിക്ക് അദ്ദേഹത്തിന് മദ്യത്തിന്റെ മണമായിരുന്നു. അദ്ദേഹം മദ്യപിക്കുന്നതിൽ എനിക്ക് എതിർപ്പില്ല. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്. എന്നാൽ സംസ്ഥാനത്തെ മയക്കുമരുന്ന് വിപത്ത് അവസാനിപ്പിക്കേണ്ട ഒരു മുഖ്യമന്ത്രി, എല്ലാ ദിവസവും ലഹരിയിലാകരുത്”. ഇതിന് മറുപടിയായിട്ടാണ് എഎപി രാഹുൽ ഗാന്ധിയെ പപ്പു എന്ന് പരിഹസിക്കുകയും രസകരമായ ‘പപ്പു ഉദ്ധരണികൾ’ പങ്കുവെക്കാൻ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.

രാഹുലിന്‍റേത് വ്യക്തിയധിക്ഷേപമെന്ന് എഎപി
പഞ്ചാബിലെ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, മദ്യവും മയക്കുമരുന്ന് മാഫിയയുമാണ് പ്രധാന ചർച്ചാ വിഷയം. മയക്കുമരുന്ന് മാഫിയയെ അടിച്ചമർത്തുമെന്ന വാഗ്ദാനം പാലിക്കാൻ എഎപി സർക്കാരിന് സാധിച്ചിട്ടില്ലെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഭഗവന്ത് മൻ വെറുമൊരു കാഴ്ചക്കാരനാണെന്നും പഞ്ചാബിനെ ഭരിക്കുന്നത് ദില്ലിയിൽ നിന്നാണെന്നും രാഹുൽ ആരോപിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!