ട്രംപിന്റെ വീഴ്ചയിൽ ഉണർന്ന്‌ വിപണി; 79,000 കടന്ന് സെൻസെക്സ്

News Desk
1 Min Read

കൊച്ചി: യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേറ്റ തിരിച്ചടി, വിപണികൾക്ക് ഉയർച്ചയിലേക്കുള്ള ഇന്ധനമായി. ഇറാനുമായുള്ള യുദ്ധമാണ് പരാജയത്തിനു പിന്നിലെന്ന് യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് കുറ്റസമ്മതം നടത്തിയിരുന്നു.

അതിനാൽ, ഇറാനെതിരേ യു.എസിന്റെ സൈനികനടപടികൾ ഉണ്ടാകില്ലെന്ന് വിപണി വിലയിരുത്തുന്നു. ഇതോടെ അസംസ്കൃത എണ്ണവിലയും ഡോളറിന്റെ നിലവാരവും ഇടിഞ്ഞു. ഇന്ത്യൻ ഓഹരിവിപണിയും സ്വർണവിലയും കുതിപ്പിന്റെ പാതയിലാണ്.

വ്യാഴാഴ്ച സെൻസെക്സ് 79,000 പോയിന്റിനും നിഫ്റ്റി 24,500 പോയിന്റിനും മുകളിലെത്തി. ബി.എസ്.ഇ.യിൽ ലിസ്റ്റുചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം ആദ്യമായി 500 ലക്ഷം കോടി കടന്നു. സെൻസെക്സ് 2008.61 പോയിന്റ് നേട്ടത്തിൽ 79,310-ലും നിഫ്റ്റി 576 പോയിന്റ് നേട്ടത്തിൽ 24,536.6-ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, അമേരിക്കൻ ഓഹരിസൂചികയായ നാസ്ഡാക് 2.79 ശതമാനം ഇടിവ് നേരിട്ടു. ഡോ ജോൺസ് സൂചികയിൽ 0.75 ശതമാനമാണ് നഷ്ടം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!