ജിദ്ദ: സഊദി അറേബ്യയിലെ പ്രത്യേക സാഹചര്യത്തില്‍ യാത്ര ബുദ്ധിമുട്ട് നേരിടുന്ന മലയാളി പ്രവാസികള്‍ക്ക് ആശ്വാസം പകര്‍ന്ന് ജിദ്ദ – കൊച്ചി സെക്ടറില്‍ ഫ്ലൈ നാസിന്റെ നേരിട്ടുള്ള സര്‍വീസ് നവംബര്‍ ഒമ്പത് മുതല്‍ ആരംഭിക്കുന്നു. സഊദിയിലെ എല്ലാ വിമാനത്താവളത്തില്‍ നിന്നും കണക്ഷന്‍ ലഭിക്കുന്നതിനാല്‍ സഊദിയിലെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന മധ്യ, തിരുവിതാംകൂര്‍ പ്രവാസികള്‍ക്ക് ഈ സര്‍വീസ് വലിയ അനുഗ്രഹമാവും.
ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി ആഴ്‌ചയില്‍ മൂന്ന് ദിവസമാണ് സര്‍വീസ് ഉണ്ടാവുക. ജിദ്ദയില്‍ നിന്നും രാത്രി 10.30 ന് പുറപ്പെടുന്ന വിമാനം രാവിലെ 6.30 ന് കൊച്ചിയില്‍ ഇറങ്ങും. തിരിച്ച് കൊച്ചിയില്‍ നിന്നും 7.25 ന് പുറപ്പെട്ട് 11.20 ന് ജിദ്ദയില്‍ എത്തും. നവംബര്‍ മൂന്ന് മുതല്‍ ജിദ്ദ- കോഴിക്കോട് സര്‍വീസ് ആരംഭിച്ചിരുന്നു. മലബാറിലെ പ്രവാസികള്‍ക്കും ഉംറ തീര്‍ത്ഥാടകര്‍ക്കും ഈ സര്‍വീസ് വലിയ ആശ്വാസമായിട്ടുണ്ട്.
സഊദി അറേബ്യയുടെ ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈനാസ് ഇന്ത്യന്‍ കമ്പനികളെ അപേക്ഷിച്ച് സമയനിഷ്ഠ പാലിക്കുന്നതിനാല്‍ പ്രവാസികള്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്ന വിമാനക്കമ്പനിയാണ്. വര്‍ഷങ്ങളായി റിയാദ് – കോഴിക്കോട് സെക്ടറില്‍ ഫ്ലൈ നാസ് പ്രതിദിന സര്‍വീസ് നടത്തുന്നുണ്ട്. ഈ അടുത്തായി റിയാദ്- കൊച്ചി സര്‍വീസ് ആരംഭിച്ചിരുന്നു.
നിലവില്‍ കേരളത്തില്‍ കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിലേക്ക് ഫ്ലൈ നാസ് സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ തലസ്ഥാന നഗരിയായ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് ഫ്ലൈ നാസ് സര്‍വീസ് ഇത് വരെ തുടങ്ങിയിട്ടില്ല. ആയതിനാല്‍, ജിദ്ദയില്‍ നിന്നോ റിയാദില്‍ നിന്നോ തിരുവനന്തപുരത്തേക്ക് ഫ്ലൈ നാസ് സര്‍വീസ് ആരംഭിക്കണം എന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു. തിരുവനന്തപുരം സര്‍വീസ് ആരംഭിച്ചാല്‍ കന്യാകുമാരി അടക്കമുള്ള തമിഴ് നാട് പ്രവാസികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും കൂടി സൗകര്യമാവും.
അതുപോലെ, കേരളത്തിന്റെ അയല്‍ സംസ്ഥാനമായ തമിഴ് നാട്ടിലേക്ക് നിലവില്‍ സൗദിയില്‍ നിന്നും നേരിട്ട് വിമാന സര്‍വീസ് ഇല്ല. പണ്ട് സഊദി എയര്‍ലൈന്‍സ് ചെന്നൈ സര്‍വീസ് നടത്തിയിരുന്നെങ്കിലും വര്‍ഷങ്ങളായി ഈ സര്‍വീസ് ഇല്ല. ആയതിനാല്‍ തമിഴ് നാട്ടിലേക്ക് ഫ്ലൈ നാസ് സര്‍വീസ് ആരംഭിക്കണമെന്ന് തമിഴ് പ്രവാസികള്‍ ആവശ്യപ്പെടുന്നു. കോയമ്പത്തൂര്‍, ട്രിച്ചി, ചെന്നൈ എന്നിവിടങ്ങളിലേക്ക് സഊദി വിമാന ക്കമ്പനികള്‍ സര്‍വീസ് ആരംഭിക്കണമെന്നാണ് സഊദിയിലെ തമിഴ് പ്രവാസികള്‍ ആവശ്യപ്പെടുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
