സ്‌കൂളിൽ ജീൻസും ടീഷർട്ടും ധരിക്കരുത്; അദ്ധ്യാപകർക്കും ജീവനക്കാർക്കും നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്

News Desk
1 Min Read

പട്‌ന: സർക്കാർ സ്‌കൂൾ അദ്ധ്യാപകർക്കും ജീവനക്കാർക്കും ജോലിസമയത്ത് ഔദ്യോഗിക വസ്‌ത്രധാരണം നിർബന്ധമാക്കി ബീഹാറിലെ വിദ്യാഭ്യാസ വകുപ്പ്. ഇതുസംബന്ധിച്ച ഉത്തരവും പുറത്തിറക്കി. ഇതോടെ, ജീവനക്കാർ സ്‌കൂൾ സമയങ്ങളിൽ ജീൻസും ടീഷർട്ടും ധരിക്കാൻ പാടില്ല.

സംസ്ഥാനത്തുടനീളം ഉത്തരവ് കർശനമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദേശവും നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സി കെ അനിൽ ചുമതലയേറ്റതിന് പിന്നാലെയാണ് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. ഇന്നലെയാണ് ഇതുസംബന്ധിച്ച കത്തുകൾ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് അയച്ചത്.

ജോലി സമയത്ത് സ്‌കൂൾ വളപ്പിൽ ജീൻസ്, ടീഷർട്ട് തുടങ്ങിയ കാഷ്വൽ വസ്‌ത്രങ്ങൾ ധരിക്കരുതെന്നും ചട്ടങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടിയെടുക്കുന്നതാണെന്നും ഉത്തരവിലുണ്ട്. കൂടാതെ ക്യാമ്പസുകൾക്കുള്ളിൽ ഡിജെ, ഡിസ്‌കോ ആഘോഷ പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തി. അതേസമയം, സംഗീതത്തിനോ സാംസ്‌കാരിക പഠനത്തിനോ വിലക്കില്ല. പരമ്പരാഗത സംഗീത പഠനവും വാദ്യോപകരണങ്ങളുടെ ഉപയോഗവും തുടരാം. അക്കാഡമിക് കലണ്ടറിലുള്ള ദിനാചരണങ്ങളും സാംസ്‌കാരിക പരിപാടികളും നടത്താൻ അനുമതിയുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!