മൂന്നുവയസുകാരി കയറിയത് 20 അടിയോളം ഉയരമുള്ള ഷെഡിന്റെ മേൽക്കൂരയിൽ, ഒടുവിൽ അത്ഭുത രക്ഷ

News Desk
1 Min Read

പാലക്കാട്: കെട്ടിടത്തിന്റെ ഷീറ്റുമേഞ്ഞ മേൽക്കൂരയിൽ കയറിയ മൂന്നുവയസുകാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി. പാലക്കാട് അലനല്ലൂർ എസ്​റ്റേ​റ്റ് പടിയിൽ ഇന്നലെ വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

യാത്രക്കാരുമായി പോയ ബസിന്റെ ടയർ പൊട്ടിത്തെറിച്ചു; ദുരന്തം ഒഴിവായത് നാട്ടുകാരുടെ സമയോചിത ഇടപെടലിലൂടെ
ഇവിടെ പ്ലാസ്​റ്റിക് മാലിന്യങ്ങൾ തരംതിരിക്കുന്ന യൂണി​റ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂരയിലാണ് കുട്ടി കയറിയത്. മാലിന്യ സംസ്‌കരണ യൂണി​റ്റിൽ ജോലി ചെയ്യുന്ന ആസാം സ്വദേശികളായ ദമ്പതിമാരുടെ മകളാണ് കുട്ടി.

ഷെഡിനുസമീപം ചായ്ച്ചുകെട്ടിയിരുന്ന ഷീ​റ്റിലൂടെ മുകളിലേക്ക് കയറിയ കുഞ്ഞ് 20 അടിയോളം ഉയരമുള്ള ഷെഡിന്റെ മേൽക്കൂരയുടെ ഒത്തമുകളിൽ എത്തുകയും ചെയ്തു. അപ്പോഴാണ് സമീപത്തുണ്ടായിരുന്ന ചിലർ ഇത് കണ്ടത്. അവർ ഓടിയെത്തിയെങ്കിലും ഒന്നും ചെയ്യാനായില്ല. ഇതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ കൂട്ടനിലവിളിയായി.

ഏറെനേരത്തെ പരിശ്രമത്തിനുശേഷമാണ് അവിടെയുണ്ടായിരുന്ന നിർമാണത്തൊഴിലാളിയായ അത്താണിപ്പടി നന്നങ്ങാടിക്കുന്ന് സ്വദേശി ഷിഹാബ് ഷെഡിനു മുകളിൽ കയറി സാഹസികമായി കുഞ്ഞിനെ താഴെയിറക്കി. കുഞ്ഞിന് പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!