ഇന്റർനാഷണൽ ഡസ്ക് : ഓഹരി വിപണികൾ ആഗോള തലത്തിൽ വൻ തകർച്ച. വിലയേറിയ ലോഹങ്ങൾ, ഡിജിറ്റൽ കറൻസികൾ എന്നിവയുൾപ്പെടെയുള്ള ആഗോള വിപണികളിൽ കറുത്ത ദിനമെന്ന് വിശേഷിപ്പിക്കാവുന്ന തരത്തിൽ വലിയ ഇടിവ് രേഖപ്പെടുത്തി. ആഗോള തലത്തിൽ ആകെ നഷ്ടം 2.5 ട്രില്യൺ ഡോളറിലധികം വരുമെന്നാണ് കണക്കുകൾ .
പ്രധാന നഷ്ടങ്ങൾ താഴെ പറയുന്നവയാണ്:
യുഎസ് വിപണി: 1.25 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഏകദേശം ഒരു ട്രില്യൺ ഡോളറിന്റെ നഷ്ടം ഉണ്ടായതായാണ് കണക്കുകൾ..
ചൈനീസ് വിപണി: 1.5 ശതമാനം ഇടിവ് നേരിട്ടു; ഏകദേശം 260 ബില്യൺ ഡോളർ നഷ്ടമായി.
ജപ്പാനിലെ നിക്കി (Nikkei) സൂചിക 2.12 ശതമാനം ഇടിഞ്ഞു. 165 ബില്യൺ ഡോളറിന്റെ നഷ്ടം രേഖപ്പെടുത്തി.
കൊറിയൻ കോസ്പി (KOSPI): 3.48 ശതമാനം ഇടിവ് രേഖപ്പെടുത്തി; ഏകദേശം 100 ബില്യൺ ഡോളർ നഷ്ടമായി.
ഈ ഇടിവ് മറ്റ് വിപണികളിലേക്കും വ്യാപിക്കുന്നതിന് കാരണമായി. സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വിപണി മൂല്യത്തിൽ നിന്ന് ഏകദേശം 900 ബില്യൺ ഡോളർ നഷ്ടപ്പെട്ടപ്പോൾ, ക്രിപ്‌റ്റോകറൻസി വിപണിക്ക് ഏകദേശം 120 ബില്യൺ ഡോളർ നഷ്ടമായി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
