ജിദ്ദ: പ്രവാസി മലയാളികള്‍ക്കും ഉംറ തീര്‍ഥാടകര്‍ക്കും ഒരുപോലെ സന്തോഷവാര്‍ത്തയുമായി സൗദി അറേബ്യന്‍ ബജറ്റ് എയര്‍ലൈനായ ഫ്‌ലൈനാസ്. ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ നവംബര്‍ മൂന്ന് മുതല്‍ ആരംഭിക്കും. ചൊവ്വ, വ്യാഴം, ശനി എന്നിങ്ങനെ ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലാണ് സര്‍വീസുകള്‍.
വിമാന സമയക്രമം: പുലര്‍ച്ചെ 02:20-ന് ജിദ്ദയില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 10:10-ന് കോഴിക്കോട് എത്തും. തിരിച്ച് രാവിലെ 11:00-ന് കോഴിക്കോട്ടുനിന്ന് തിരിക്കുന്ന വിമാനം ഉച്ചയ്ക്ക് ശേഷം 02:50-ന് ജിദ്ദയില്‍ ലാന്‍ഡ് ചെയ്യും.
ഇന്ത്യന്‍ വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയതിനെ തുടര്‍ന്ന് യാത്രാദുരിതം അനുഭവിച്ചിരുന്ന മലബാര്‍ മേഖലയിലെ പ്രവാസികള്‍ക്ക് വലിയൊരാശ്വാസമാണ് ഫ്‌ലൈനാസിന്റെ ഈ പുതിയ തീരുമാനം. കണക്റ്റിങ് ഫ്‌ലൈറ്റുകളുടെ കാത്തിരിപ്പില്ലാതെ കുറഞ്ഞ ചെലവില്‍ അതിവേഗം നാട്ടിലെത്താനും തിരികെ പോകാനും ഈ സര്‍വീസ് സഹായിക്കും. ടിക്കറ്റ് ബുക്കിംഗും അനുബന്ധ വിവരങ്ങളും ഫ്‌ലൈനാസിന്റെ ഔദ്യോഗിക വെബ്സൈറ്റിലും പ്രമുഖ ട്രാവല്‍ ഏജന്‍സികളിലും ലഭ്യമാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
