കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുത്തനെ ഇടിഞ്ഞു. പവന് 2040 രൂപ കുറഞ്ഞ് ഒരു പവന് 1,13,400 രൂപയായി. ഗ്രാമിന് 255രൂപ കുറഞ്ഞ് 14,175 രൂപയാണ് വില. ഈ മാസത്തിലെ ഏറ്റവും താഴ്ന്ന വിലയാണിത്. ഈ മാസം ആദ്യം വര്‍ധിച്ച സ്വര്‍ണവില കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടര്‍ച്ചയായി കുറയുകയാണ്.
ജനുവരി 29നാണ് സംസ്ഥാനത്ത് സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. ഗ്രാമിന് 16395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്ന്. അടുത്ത ദിവസങ്ങളിലും സ്വര്‍ണവിലയില്‍ ചെറിയ ചാഞ്ചാട്ടങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. എന്നാല്‍ വിവാഹ-ഉത്സവ സീസണ്‍ അടുത്തെത്തുന്നതിനാല്‍ ആവശ്യകത ഉയര്‍ന്നാല്‍ വീണ്ടും വില ഉയരാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.





