ടെൽ അവീവ്: ഇസ്റാഈൽ പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ (Benjamin Netanyahu) പാർട്ടി വൻ തിരിച്ചടി നേരിട്ടതിനെ തുടർന്ന് രാജ്യത്ത് രാഷ്ട്രീയ അനിശ്ചിതത്വം രൂക്ഷമാകുന്നു. ആകെ 120 അംഗങ്ങളുള്ള ഇസ്റാഈൽ പാർലമെന്റായ നെസറ്റിൽ (Knesset) നെതന്യാഹുവിന്റെ സഖ്യം 53 സീറ്റുകൾ മാത്രമാണ് നേടിയത്.
മുൻകാലങ്ങളിൽ 68 സീറ്റുകൾ വരെ നേടിയിരുന്ന സ്ഥാനത്താണ് ഇത്തവണ നെതന്യാഹു പക്ഷത്തിന് സീറ്റുകളുടെ എണ്ണത്തിൽ വൻ ഇടിവുണ്ടായത്. എന്നാൽ ഇത്തവണയും ആർക്കും കേവല ഭൂരിപക്ഷം ലഭിച്ചിട്ടില്ലാത്തതിനാൽ സഖ്യ സർക്കാർ രൂപീകരണത്തിനായുള്ള ചർച്ചകളാണ് ഇസ്റാഈലിൽ ഇപ്പോൾ സജീവം.
മുൻ മിലിട്ടറി ചീഫ് ഓഫ് സ്റ്റാഫ് ഗാഡി ഐസൻകോട്ടിന്റെ (Gadi Eisenkot) നേതൃത്വത്തിലുള്ള യാഷാർ പാർട്ടി നയിക്കുന്ന പ്രധാന പ്രതിപക്ഷം 48 സീറ്റുകൾ നേടിയപ്പോൾ, അറബ് നേതൃത്വത്തിലുള്ള കക്ഷികൾ ബാക്കിയുള്ള 19 സീറ്റുകളും സ്വന്തമാക്കി. ഭൂരിപക്ഷ സഖ്യം രൂപീകരിക്കുന്നതിനും പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനുമായി ആഴ്ചകൾ നീളുന്ന ചർച്ചകളാണ് ഇനി നടക്കുക. ചർച്ചകൾ പരാജയപ്പെട്ടാൽ അടുത്ത വർഷത്തിന്റെ തുടക്കത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നേക്കാം. നെതന്യാഹുവിനെ പുറത്താക്കാൻ പ്രചാരണം നടത്തിയ ചില പാർട്ടികൾ അദ്ദേഹവുമായി സഖ്യമുണ്ടാക്കുകയോ, അതല്ലെങ്കിൽ നെതന്യാഹുവിനെതിരെ നിൽക്കുന്ന യഹൂദ കക്ഷികളും അറബ് നേതൃത്വത്തിലുള്ള പാർട്ടികളും ഒന്നിക്കുകയോ ചെയ്യുന്ന അസാധാരണ രാഷ്ട്രീയ നീക്കങ്ങൾക്കും സാധ്യതയുണ്ട്.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
