റിയാദ്: മധ്യപൂർവദേശത്തെ യുദ്ധസാഹചര്യം കൂടുതൽ കടുപ്പിച്ച് വിവിധ മേഖലകളിൽ വീണ്ടും ആക്രമണം. റിയാദിന് നേരെ ഹൂതി മിലിഷ്യ തൊടുത്ത ബാലിസ്റ്റിക് മിസൈൽ സൗദി സഖ്യസേന വിജയകരമായി പ്രതിരോധിച്ച് നശിപ്പിച്ചു. ആക്രമണ ഭീഷണിയെ തുടർന്ന് റിയാദ് നിവാസികൾക്ക് സിവിൽ ഡിഫൻസ് നാഷനൽ ഏർലി വാണിങ് പ്ലാറ്റ്ഫോം വഴി അടിയന്തര ജാഗ്രതാ സന്ദേശം നൽകി.
അൽപസമയത്തിനകം അപകടസാഹചര്യം ഒഴിഞ്ഞതായി വ്യക്തമാക്കിയ അധികൃതർ, സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും മിസൈൽ പ്രതിരോധ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധമാണെന്നും മുന്നറിയിപ്പ് നൽകി.
ഹോർമുസ് കടലിടുക്കിൽ യുഎസ് കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണ ശ്രമം യുഎസ് സേന പരാജയപ്പെടുത്തി. മേഖലയിൽ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് മിഡിൽ ഈസ്റ്റിലേക്ക് അപ്രഖ്യാപിത സന്ദർശനം നടത്തി.
യമനിലെ സൈനിക ക്യാംപിന് നേരെ ഹൂതികൾ നടത്തിയ ബാലിസ്റ്റിക് മിസൈലാക്രമണത്തിൽ 53 സൈനികർ കൊല്ലപ്പെടുകയും ഇരുനൂറിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ആക്രമണങ്ങളെ തുടർന്ന് റിയാദിലെ വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
