മാസപ്പടി കേസില്‍ പിണറായിക്ക് ആശ്വാസം; വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീം കോടതി

News Desk
1 Min Read

ന്യൂഡല്‍ഹി: സി എം ആര്‍ എല്‍-എക്‌സാലോജിക് (മാസപ്പടി) കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ആശ്വാസം. കേസില്‍ പിണറായിക്കെതിരായ വിജിലന്‍സ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു.

ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് പരമോന്നത കോടതിയുടെ ഉത്തരവ്. പിണറായിക്ക് ഡിവിഷന്‍ ബഞ്ച് മുമ്പാകെ അപ്പീല്‍ നല്‍കാനും കോടതി അനുമതി നല്‍കി. അപ്പീല്‍ പരിഗണിക്കും വരെ വിജിലന്‍സ് അന്വേഷണം ഉണ്ടാകില്ല. ഒരാഴ്ചത്തേക്കാണ് അന്വേഷണം നീട്ടിയത്.

ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് പിഴവുണ്ടായിട്ടുണ്ടെന്നും സിംഗിള്‍ ബഞ്ച് ഉത്തരവില്‍ പരസ്പര വിരുദ്ധ കാര്യങ്ങളാണുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ജോയ് മാല ബാഗ്ചിയുടെ ഉത്തരവ്. അധികാര പരിധി കടക്കരുതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും (ഇ ഡി) സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. ഇത് ഇ ഡിക്ക് തിരിച്ചടിയായി.

ഉന്നതനാണെങ്കിലും കുറ്റം ചെയ്താല്‍ ശിക്ഷിക്കുമെന്ന് കോടതി വ്യക്തമാക്കി. പിണറായിയെ കേള്‍ക്കാതെയാണ് ഉത്തരവിറക്കിയത്. ഇ ഡി കേസിനെ പിണറായിക്ക് പ്രത്യേകം ചോദ്യം ചെയ്യാം. എഫ് ഐ ആറിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. കേസിന്റെ മെറിറ്റിലേക്ക് ഇപ്പോള്‍ പോകേണ്ടതില്ലെന്ന് ഇ ഡി അഭിഭാഷകന്റെ ആവശ്യത്തെ തടഞ്ഞുകൊണ്ട് കോടതി പറഞ്ഞു. എന്നാല്‍, കേസിന്റെ സാധുതയെ കുറിച്ച് കോടതി ഒരു പരാമര്‍ശവും നടത്തിയില്ല.

വിജിലന്‍സ് കേസെടുക്കാനുള്ള കേരള ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്ത് പിണറായി വിജയന്‍, മകള്‍ ടി വീണ, മരുമകനും മുന്‍ മന്ത്രിയുമായ മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹരജി സ്വീകരിച്ച സുപ്രീംകോടതി പ്രത്യേക ബഞ്ച് രൂപവത്കരിച്ചു. ജസ്റ്റിസ് ജോയ് മാല ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസില്‍ കേരള ഹൈക്കോടതിയുടെ വിധിയുണ്ടായത്. ഇതിനെതിരെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പിണറായി സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!