ലക്ഷ്യം വച്ചത് സൽമാൻ ഖാനെ വധിക്കാൻ; അവസാനം നിമിഷം പിൻമാറിയത് ഒരു കാരണത്താൽ

News Desk
1 Min Read

ഖാൻമുംബയ്: ബോളിവുഡ് താരം ടൈഗർ ഷ്രോഫിന് നേരെ മുംബയിൽ നടന്ന ആക്രമണത്തിന് മുൻപ് നടൻ സൽമാൻ ഖാനെ വെടിവയ്ക്കാൻ ലോറൻസ് ബിഷ്‌ണോയ് സംഘത്തിലെ അംഗങ്ങൾ പദ്ധതിയിട്ടതായി റിപ്പോർട്ട്. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പഞ്ചാബ് മുഖ്യമന്ത്രിയെ ഡൽഹി വിമാനത്താവളത്തിൽ മൂന്നുമണിക്കൂറോളം തടഞ്ഞുവച്ചു, 50,000 രൂപ പിഴ ചുമത്തി: ആരോപണവുമായി എഎപി
സൽമാൻ ഖാനെ അദ്ദേഹത്തിന്റെ മുംബയിലെ വസതിക്ക് മുന്നിൽവച്ച് വെടിവച്ച് വീഴ്ത്താനായിരുന്നു ആദ്യ പദ്ധതി. എന്നാൽ സൽമാൻ ഖാന്റെ ബാന്ദ്രയിലുള്ള ഗാലക്സി അപ്പാർട്ട്‌മെന്റിന് മുന്നിൽ കനത്ത പൊലീസ് സുരക്ഷയും ബാന്ദ്ര പൊലീസ് സ്റ്റേഷന്റെ പട്രോളിംഗ് വാനും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ച പൊലീസുകാരെയും കണ്ടതിനെ തുടർന്ന് പദ്ധതി ഉപേക്ഷിച്ച് മടങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

അതേസമയം, ടൈഗർ ഷ്രോഫിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് സ്‌ത്രീകളടക്കം നാലുപേർ കൂടി അറസ്റ്റിലായി. അക്രമികൾക്കായി തോക്ക് സംഘടിപ്പിച്ചവരാണ് അറസ്റ്റിലായ പുരുഷന്മാർ. സ്‌ത്രീകളാണ് അവ മൂന്ന് അക്രമികൾക്കും എത്തിച്ചുകൊടുത്തത്. ബിഹാർ സ്വദേശി റിത്വിക് എന്ന റോഷൻ (22), ഹരിയാന സ്വദേശികളായ റേഹാൻ (18), ഫൂൽ സിംഗ് (18) എന്നിവരാണ് കേസിൽ ആദ്യം പിടിയിലായ പ്രതികൾ.

ടൈഗർ ഷ്രോഫിന് പൊലീസ് സംരക്ഷണമില്ല എന്നത് പ്രതികൾ മനസിലാക്കിയ ശേഷമാണ് ആക്രമണം നടത്തിയത്. വെടിവപ്പിലെ മുഖ്യ സൂത്രധാരനെന്ന് പൊലീസ് സംശയിക്കുന്ന അനിൽ പണ്ഡിറ്റിന്റെ സഹായി നേരത്തെ അറസ്റ്റിലായിരുന്നു. ലോറൻസ് ബിഷ്‌ണോയി സംഘവുമായി ബന്ധമുള്ള അനിൽ പണ്ഡിറ്റിന്റെ സഹായിയായ സമീറിനെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ടൈഗർ ഷ്രോഫിനെ ആക്രമിക്കുന്നതിനായി മൂന്ന് പേരെ നിയോഗിച്ചതും അവർക്ക് പ്രതിഫലം വാഗ്ദാനം ചെയ്തതും കാലിഫോർണിയയിൽ താമസമാക്കിയ അനിൽ പണ്ഡിറ്റാണെന്നാണ് പൊലീസ് പറയുന്നത്. കേസിൽ ഉൾപ്പെട്ടയാൾക്ക് മുൻകൂറായി ഇയാൾ പണം നൽകിയെന്നും ആക്രമണം നടത്താനായി റേഹാൻ എന്നയാൾക്ക് 35000 രൂപ വാഗ്ദാനം നൽകിയെന്നുമാണ് വിവരം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!