പ്രവാസിൾക്ക് സുരക്ഷ: സഊദിയെ നന്ദി അറിയിച്ച് ഇന്ത്യൻ അംബാസഡർ

0
8

റിയാദ്: സഊദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാനും സഊദി വിദേശകാര്യ ഉപമന്ത്രി വലീദ് ബിൻ അബ്ദുൽകരീം അൽഖുറൈജിയും കൂടി ക്കാഴ്ച്‌ച നടത്തി. പശ്ചിമേഷ്യൻ സാഹചര്യങ്ങൾ ഉൾപ്പെടെ ഉഭയകക്ഷി താൽപര്യ മുളള വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്‌തു.

സഊദിയിലെ ഇന്ത്യൻ പൗരാരുടെയും പ്രവാസി സമൂഹത്തിന്റെയും ക്ഷേമത്തിനും സുരക്ഷയ്ക്കും സർക്കാർ നൽകുന്ന പിന്തുണക്ക് അംബാസഡർ നന്ദി പറഞ്ഞു. ഇന്ത്യയും സഊദി അറേബ്യയും തമ്മിലുള്ള നയതന്ത്ര സഹകരണം കുടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് വിദേശകാര്യ മന്ത്രാലയം ആ സ്ഥാനത്ത് ഔദ്യോഗിക കൂടിക്കാഴ്‌ച നടത്തിയത്.

സഊദി – ഇന്ത്യ നയതന്ത്ര ബന്ധത്തിൻ്റെ സാഹചര്യങ്ങൾ അവലോകനം ചെയ്തു‌. പ്രാദേശിക വിഷയങ്ങളും ഏറ്റവും പുതിയ രാജ്യാന്തര സംഭവവികാസങളും യോഗത്തിൽ സുപ്രധാന വിഷയമായി. ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ അബു മാത്തൻ ജോർജ്, മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.