റിയാദിൽ സാമൂഹിക പ്രവർത്തകൻ അഷറഫ് ഓച്ചിറ നിര്യാതനായി

malayalampress
0 Min Read

റിയാദ്: റിയാദിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും ഒ.ഐ.സി.സി പ്രവർത്തകനുമായ അഷറഫ് ഓച്ചിറ (48) നിര്യാതനായി. ഇന്ന് രാവിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരേതനായ കോൺഗ്രസ് നേതാവ് എം.ഐ. ഷാനവാസിന്റെ സഹോദരി ഭർത്താവാണ്. ഓച്ചിറ നെടുത്തറയിൽ പരേതനായ ഷുഹൈബ് കുഞ്ഞിന്റെ മകനാണ്. നബീസയാണ് മാതാവ്. ഹസീദയാണ് ഭാര്യ; ഇഷാൻ, അഫ്ഷീൻ എന്നിവരാണ് മക്കൾ.

പ്രവാസി സമൂഹത്തിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!