മസ്‌കത്ത്: പണം ഇരട്ടിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഒമാനി പൗരനില്‍ നിന്ന് 29,000 റിയാല്‍ തട്ടിയെടുത്ത കേസില്‍ രണ്ട് പ്രവാസികള്‍ അറസ്റ്റിലായി. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റ് പൊലീസും കുറ്റാന്വേഷണ വിഭാഗവും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികളെ റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ ഒ പി) പിടികൂടിയത്.
കുറഞ്ഞ സമയം കൊണ്ട് ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്യുന്ന സംശയാസ്പദമായ ഇടപാടുകളില്‍ കുടുങ്ങരുതെന്നും തട്ടിപ്പുകാര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇത്തരം വ്യാജ വാഗ്ദാനങ്ങളോ തട്ടിപ്പുശ്രമങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ 80077444 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ ഉടനടി വിവരമറിയിക്കണമെന്നും പൊലീസ് അഭ്യര്‍ഥിച്ചു.
. ..
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
