“ജയിലർ 2” കാണാൻ തിയേറ്റർ മുഴുവൻ ബുക്ക് ചെയ്ത് സഞ്ജു സാംസൺ; ഒപ്പം ഇന്ത്യൻ സഹതാരങ്ങളും!

News Desk
1 Min Read

തലൈവർ രജനീകാന്തിൻ്റെ ഏറ്റവും വലിയ സെലിബ്രറ്റി ആരാധകൻ ആരാണ്? അതിനിപ്പോൾ ഒരു ഉത്തരം ആയിരിക്കുകയാണ്. ജയിലർ 2 കാണാൻ ഒരു തിയറ്റർ മുഴുവൻ ബുക്ക് ചെയ്ത് ഞെട്ടിച്ചിരിക്കുകയാണ് സഞ്ജു സാംസൺ എന്ന രജനി ആരാധകൻ. രാജ്യമെമ്പാടും ഒട്ടനേകം ആരാധകരുള്ള സഞ്ജുവിന് രജനിയോടുള്ള കടുത്ത ആരാധന കൗതുകത്തോടെ നോക്കികാണുകയാണ് ആളുകൾ.

സുഹൃത്തുക്കൾക്കുമൊപ്പം സിനിമ ആസ്വദിക്കാനാണ് താരം പ്രത്യേക പ്രദർശനം ഒരുക്കിയത്. ഇന്ത്യൻ ടീമിലെ തമിഴ് അറിയാവുന്ന സഹതാരങ്ങളെയും സപ്പോർട്ട് സ്റ്റാഫ് അംഗങ്ങളെയും സഞ്ജു സിനിമ കാണാൻ ക്ഷണിച്ചിരുന്നു.

രജനികാന്തിന്റെ കടുത്ത ആരാധകനായ സഞ്ജു, അദ്ദേഹത്തിന്റെ സിനിമകൾ ബിഗ് സ്ക്രീനിൽ കാണാൻ എപ്പോഴും താൽപര്യം പ്രകടിപ്പിക്കാറുണ്ട്. എന്നാൽ ഡൽഹിയിൽ ഒരു ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കേണ്ടി വന്നതിനാൽ ജയിലർ 2 റിലീസ് ദിവസം കാണാൻ താരത്തിന് സാധിച്ചില്ല.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!