തിരുവനന്തപുരം: വഖഫ് ബോർഡിൽ സമസ്ത എപി വിഭാഗത്തിന് അംഗത്വം നൽകും. തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഹജ്ജ് കമ്മറ്റി ചെയർമാനാകും. തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയുടെ ഒഴിവിൽ എപി വിഭാഗത്തെ ഉൾപ്പെടുത്താനാണ് ധാരണ. കെ.പി. നൗഷാദലി എംഎല്‍എ ഖലീല്‍ ബുഖാരി തങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ചര്‍ച്ച. മന്ത്രി എന്‍. ഷംസുദീന്‍ കാന്തപുരത്തെ സന്ദര്‍ശിക്കും.
വഖഫ് ബോർഡിൽ തന്നെ പ്രാതിനിധ്യം വേണമെന്ന് സമസ്ത എ.പി വിഭാഗം നേതാവ്
രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത് സംസ്ഥാന ഹജ്ജ് കമ്മിറ്റി, ഓർഫനേജ് കൺട്രോൾ ബോർഡ് എന്നിവയുടെ അധ്യക്ഷ സ്ഥാനങ്ങളിൽ കാന്തപുരത്തിൻ്റെ നോമിനികളാണ് നിയമിക്കപ്പെട്ടിരുന്നത്.
വിവരാവകാശ കമ്മീഷണറും ന്യൂനപക്ഷ കമ്മീഷൻ അംഗവും കാന്തപുരം നിർദേശിച്ച ആളുകളായിരുന്നു. എൽഡിഎഫ് ഭരണത്തിൽ ഇതര മുസ്ലീം സംഘടനകൾക്കൊന്നും കിട്ടാത്ത പരിഗണനയാണ് കാന്തപുരത്തിന് ലഭിച്ചിരുന്നത്.
ഇടതിൻ്റെ കാലത്തെ രണ്ട് വഖഫ് ബോർഡുകളിലും കാന്തപുരത്തിൻ്റെ പ്രതിനിധികളുണ്ടായിരുന്നു. ടി.കെ. ഹംസ അധ്യക്ഷനായി രൂപീകരിച്ച വഖഫ് ബോർഡിൽ മുതവല്ലി ക്വാട്ടയിലും എംപി, എംഎൽഎ ക്വാട്ടകളിലും തെരഞ്ഞെടുക്കപ്പെട്ടാണ് ലീഗ് പ്രതിനിധികൾ സ്ഥാനം പിടിച്ചത്. തുടർന്ന് കെ.എസ്. ഹംസ അധ്യക്ഷനായി നിലവിൽ വന്ന ബോർഡിൽ ലീഗിൽ നിന്ന് ഒരാൾ പോലും ഉണ്ടായിരുന്നില്ല.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
