ട്രെയിനില്‍ നിന്ന് ചാടിയിറങ്ങുന്നതിനിടെ അപകടം; യുവാവ് മരിച്ചു

News Desk
0 Min Read

കൊച്ചി: ആലുവയില്‍ ട്രെയിനില്‍ നിന്ന് ചാടിയിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു. പോഞ്ഞാശ്ശേരി സ്വദേശി അല്‍ത്താഫാ(35)ണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ചെന്നൈ-തിരുവനന്തപുരം ട്രെയിനില്‍ നിന്നാണ് യുവാവ് ചാടിയിറങ്ങാന്‍ ശ്രമിച്ചത്.

ആലുവ സ്റ്റേഷനിൽ സ്റ്റോപ്പില്ലാത്ത ട്രെയിൻ വേഗത കുറച്ചപ്പോൾ ചാടിയിറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അൽത്താഫ് അപകടത്തിൽപ്പെട്ടത്. ദീർഘകാലം പ്രവാസിയായിരുന്ന അൽത്താഫ് നാട്ടിൽ തിരിച്ചെത്തി യൂബർ ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്.

…

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!