ബ്യൂണസ് ഐറിസ്: അർജന്റീനയ്ക്കായുള്ള അവസാനമത്സരത്തിൽ ഗോളും അസിസ്റ്റുകളുമായി തിളങ്ങി ഇതിഹാസം ബൂട്ടഴിച്ചു. ബെനിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അർജന്റീന പരാജയപ്പെടുത്തി. മെസ്സി ഒരു ഗോളും രണ്ട് അസിസ്റ്റുകളുമായി നിറഞ്ഞുകളിച്ചു. 48-ാം മിനിറ്റിൽ നിക്കൊളാസ് ഒട്ടാമെൻഡിയാണ് ആദ്യം ഗോളടിച്ചത്. 61-ാം മിനിറ്റിൽ നിക്കോ പാസും വലകുലുക്കി. രണ്ട് ഗോളിനും മെസ്സിയാണ് വഴിയൊരുക്കിയത്. 71-ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് മെസ്സി ഗോൾനേട്ടം മൂന്നാക്കി.
അർജന്റീനയ്ക്കൊപ്പം രണ്ടു പതിറ്റാണ്ടിലേറെ നീണ്ട മെസ്സിയുടെ ഫുട്ബോൾ യാത്രയ്ക്കാണ് അവസാനമാവുന്നത്. 2005-ലാണ് മെസ്സി ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചത്. ടീമിനെ മൂന്നുതവണ ലോകകപ്പ് ഫൈനലിലേക്ക് നയിച്ചു. ഒരുതവണ ജേതാക്കളായി. കൂടാതെ, രണ്ടുതവണ കോപ്പാ അമേരിക്ക, ഫൈനലിസ്സിമ വിജയികളായി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
