കോക്പിറ്റിലെ കത്തിക്കുത്ത്; യു.എ.ഇ, സഊദി, ഇസ്റാഈൽ സംയുക്ത അന്വേഷണം

News Desk
1 Min Read

തെൽഅവീവ്: ഫ്ളൈ ദുബൈ വിമാനത്തിൽ പൈലറ്റിനെ വധിക്കാനും വിമാനം റാഞ്ചാനും ശ്രമിച്ച സംഭവത്തിൽ യു.എ.ഇ, ഇസ്റാഈൽ, സഊദി അറേബ്യ സംയുക്ത അന്വേഷണം പ്രഖ്യാപിച്ചു. വിമാനം അടിയന്തരമായി ഇറക്കിയ സഊദിയിലെ തബൂക്കിൽവച്ചു തന്നെ പ്രതിയായ ഒമാനി കോ പൈലറ്റിനെ സുരക്ഷാസേന അറസ്റ്റ് ചെയ്തിരുന്നു. 

ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇറാനുമായോ തീവ്രസംഘടനകളുമായോ പ്രതിക്ക് ബന്ധമുണ്ടോയെന്നും ഇസ്റാഈൽ ഇന്റലിജൻസ് ഏജൻസികളും യു.എ.ഇ സുരക്ഷാ വിഭാഗവും പരിശോധിക്കുന്നുണ്ട്. പ്രതിയെ യു.എ.ഇക്ക് കൈമാറണമെന്ന് ഇസ്റാഈൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആവശ്യപ്പെട്ടിട്ടുണ്ട്. 

അതിനിടെ, പരുക്കേറ്റ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ വിദഗ്ധ ചികിത്സയ്ക്കായി സഊദിയിൽനിന്ന് ദുബൈയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്ന് സഊദിയിലെ ഇന്ത്യൻ എംബസിയും കുടുംബാംഗങ്ങളും അറിയിച്ചു.  

അക്രമസംഭവത്തെ തുടർന്ന് ഇസ്റാഈലിലെ ബെൻ ഗൂറിയൻ വിമാനത്താവളത്തിലേക്കും അവിടെനിന്നുമുള്ള സർവിസുകൾ ഫ്ളൈദുബൈയും എമിറേറ്റ്സും താൽക്കാലികമായി നിർത്തിവച്ചു.

…..

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!